രജനീകാന്തിനെ തട്ടിക്കൊണ്ട് പോകാന്‍ കാട്ടുകൊള്ളക്കാരന്‍ വീരപ്പന്‍ പദ്ധതിയിട്ടിരുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

രജനികാന്തിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യത്തിന് പകരം തന്നെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കുക എന്നതായിരുന്നു വീരപ്പന്റെ ലക്ഷ്യം

രജനീകാന്തിനെ തട്ടിക്കൊണ്ട് പോകാന്‍ കാട്ടുകൊള്ളക്കാരന്‍ വീരപ്പന്‍ പദ്ധതിയിട്ടിരുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ തട്ടിക്കൊണ്ട് പോകാന്‍ കാട്ടുകൊള്ളക്കാരന്‍ വീരപ്പന്‍ പദ്ധതിയിട്ടിരുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. വീരപ്പന്റെ ജീവിതത്തെ പ്രമേയമാക്കി നിര്‍മ്മിക്കുന്ന തന്റെ ഏറ്റവും പുതിയ  ചിത്രത്തേക്കുറിച്ച് ട്വിറ്റെര്‍ പേജിലൂടെ ജനങ്ങളോട് സംവദിക്കവേയാണ്  രാം ഗോപാല്‍ വര്‍മ  ഇങ്ങനെ വെളിപ്പെടുത്തിയത്.

കന്നട സൂപ്പര്‍താരം രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയതും 1൦8 ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ മോചിപ്പിച്ചതും ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിച്ച വാര്‍ത്ത‍യായിരുന്നു. അതേ രീതിയില്‍ തന്നെ രജനീകാന്തിനെയും തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടിരുന്നതായാണ് വര്‍മ പറയുന്നത്. വീരപ്പനെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന പലരില്‍ നിന്നുമാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും ഇദ്ദേഹം പറയുന്നു.


രജനികാന്തിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യത്തിന് പകരം തന്നെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കുക എന്നതായിരുന്നു  വീരപ്പന്റെ ലക്ഷ്യം എന്നും വര്‍മ്മ വിശദീകരിച്ചു. 'വീരപ്പന്‍' എന്ന്സ തന്നെയാണ് റാം ഗോപാല്‍ വര്‍മ്മ തന്റെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സന്ദീപ്‌  ഭരദ്വാജ്, സച്ചിന്‍ ജോഷി, ലിസ റേ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം മെയ്‌ 27-ന് തീയറ്ററുകളില്‍ എത്തും.