വര്‍ഗീയതയോടുള്ള മൃദുസമീപനം തിരിച്ചടിയായി; തുറന്നുപറഞ്ഞ് വിഡി സതീശന്‍

ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ തെരഞ്ഞെടുപ്പിനെ നയിച്ചവര്‍ക്ക് കഴിഞ്ഞില്ലെന്നും സതീശന്‍ പറഞ്ഞു.

വര്‍ഗീയതയോടുള്ള മൃദുസമീപനം തിരിച്ചടിയായി; തുറന്നുപറഞ്ഞ് വിഡി സതീശന്‍

ഭരണവിരുദ്ധ വികാരം തിരിച്ചറിയാന്‍ വൈകിയതും വര്‍ഗീയതക്കെതിരായ മൃദുസമീപനവുമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിക്ക് കാരണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍. ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ തെരഞ്ഞെടുപ്പിനെ നയിച്ചവര്‍ക്ക് കഴിഞ്ഞില്ലെന്നും സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്കിടക്കും പറവൂരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷം നേടിയാണ് സതീശന്‍ വിജയിച്ചത്.