പാമ്പിനെ പിടിക്കാനെത്തിയ വീട്ടിലെ ദയനീയ സ്ഥിതി കണ്ടറിഞ്ഞ്, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കി വാവസുരേഷ്

തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ പോകുന്നവഴി ചെമ്പകമംഗലം കൈലാത്തുകോണം കല്ലുവിളവീട്ടില്‍ മോളിയുടെ മക്കളായ പ്രണവിനും പ്രവീണിനുമാണ് വാവസുരേഷ് പഠനസഹായവുമായി എത്തിയത്

പാമ്പിനെ പിടിക്കാനെത്തിയ വീട്ടിലെ ദയനീയ സ്ഥിതി കണ്ടറിഞ്ഞ്, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കി വാവസുരേഷ്

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് മൂര്‍ഖന്‍ പാമ്പിനെ പിടിക്കാനാണ് വാവസുരേഷ് അവിടെയെത്തിയത്. അടച്ചുറപ്പില്ലാത്ത ആ വീട്ടിലെ രണ്ടു കുട്ടികളുള്‍പ്പെടെയുള്ള അംഗങ്ങളുടെ കഷ്ടപ്പാട് കണ്ടറിഞ്ഞ ശേഷമാണ് അദ്ദേഹം പാമ്പുമായി തിരിച്ചു പോയത്. രണ്ടു ദിവസങ്ങള്‍ക്കു ശേഷം ആ മനുഷ്യ സ്‌നേഹി വീണ്ടുമെത്തി, കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പഠനോപകരണങ്ങളും വസ്ത്രങ്ങളുമായി. സഹജീവിസ്‌നേഹികളില്‍ വ്യത്യസ്തനായി വാവസുരേഷ് മാറുന്നതിങ്ങനെയാണ്.


തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ പോകുന്നവഴി ചെമ്പകമംഗലം കൈലാത്തുകോണം കല്ലുവിളവീട്ടില്‍ മോളിയുടെ മക്കളായ പ്രണവിനും പ്രവീണിനുമാണ് വാവസുരേഷ് പഠനസഹായവുമായി എത്തിയത്. മുര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ നാട്ടുകാര്‍ അറിയിച്ചതുനുസരിച്ചാണ് വാവ അവിടെയെത്തിയത്. എന്നാല്‍ അവിടെ കണ്ടത് അടച്ചുറപ്പില്ലാത്ത ആ വീട്ടില്‍ കഴിയുന്ന മനുഷ്യരുടെ ദയനീയമായ കാഴ്ചയായിരുന്നുന്നെന്ന് വാവ പറയുന്നു.

അവിടെ നിന്നും ഒരു മൂര്‍ഖന്‍ കുഞ്ഞിനെ പിടികൂടി തിരിച്ചിറങ്ങുമ്പോഴാണ് നാട്ടുകാര്‍ വാവയോട് കുടുംബത്തിന്റെ ദയനീയാവസ്ഥയെപ്പറ്റി സൂചിപ്പിച്ചത്. കൂട്ടത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നു ചോദിച്ചവരോട് നോക്കാം എന്നു മറുപടി നല്‍കി വാവ തിരിച്ചു വരികയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം വാവ വീണ്ടും ആ വീട്ടിലെത്തി.

പ്രണവിനും പ്രവീണിനും ആവശ്യമായ ബുക്കുകളും മറ്റു പഠനോപകരണകളും അവര്‍ക്ക് വേണ്ട യൂണിഫോമിന്റെ ചെലവുമായി വാവയെത്തിയപ്പോള്‍ മോളിക്കും ഒപ്പം നാട്ടുകാര്‍ക്കും വിശ്വസിക്കാനായില്ല. വാവസുരേഷ് തന്നെ പഠനോപകരണങ്ങളും തുകയും കുട്ടികള്‍ക്ക് നല്‍കി നന്നായി പഠിക്കണമെന്നും എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും അറിയിക്കുകയും ചെയ്തു. മറ്റുകുട്ടികളെപ്പോലെ ബാഗും തൂക്കി സ്‌കുഴിലേക്ക് പോകുന്നതിന്റെ സന്തോഷമായിരുന്നു അപ്പോള്‍ ആ കുരുന്നുകളുടെ മുഖത്ത്.

കുട്ടികള്‍ക്കു വേണ്ടി ബുക്ക് വാങ്ങാനായി മംഗലപുരത്തുള്ള ഫിദാസ് എന്ന സ്‌റ്റേഷനറി കടയിലെത്തിയപ്പോള്‍ ആവശ്യം അറിഞ്ഞ കടയുടമ ഷാമിലി തന്റെ വകയായി പത്ത് ബുക്കുകളും കൂടി ആ കുഞ്ഞുങ്ങള്‍ക്കുവേണ്ടി വാവസുരേഷിനെ ഏല്‍പ്പിച്ചിരുന്നു.

Read More >>