വള്ളീം തെറ്റി പുള്ളീം തെറ്റി വ്യാഴാഴ്ച തീയറ്ററുകളില്‍

ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായക വേഷം ചെയ്യുന്നത്. ചിത്രത്തില്‍ ശ്യാമിലി നായികയായി എത്തുന്നു

വള്ളീം തെറ്റി പുള്ളീം തെറ്റി വ്യാഴാഴ്ച തീയറ്ററുകളില്‍

നവാഗതനായ ഋഷി ശിവകുമാര്‍ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രം ഈ വരുന്ന 12ന് തീയറ്ററുകളില്‍ എത്തും. അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായക വേഷം ചെയ്യുന്നത്. ചിത്രത്തില്‍ ശ്യാമിലി നായികയായി എത്തുന്നു.

മനോജ്‌ കെ ജയന്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, സൈജു കുറുപ്പ്,സീമജി നായര്‍, മിയ തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്. കലാസംഘം റിലീസാണ് ചിത്രം തീയറ്ററുകളില്‍എത്തിക്കുന്നത്.