ഫേസ് ടു ഫേസിന് ശേഷം മറുപടിയുമായി വിഎം വിനു

ഫേസ് ടു ഫേസിനു എന്ന ചിത്രത്തിന് ശേഷം നായിക പ്രാധാന്യമുള്ള ചിത്രവുമായി വി എം വിനു എത്തുന്നു.ഭാമയും റഹ്മാനും പ്രധാന വേഷത്തില്‍ എത്തുന്ന 'മറുപടി'യാണ് വി എം വിനുന്റെ പുതിയ ചിത്രം

ഫേസ് ടു ഫേസിന് ശേഷം മറുപടിയുമായി വിഎം വിനു

'ഫേസ് ടു ഫേസ്' എന്ന ചിത്രത്തിന്  ശേഷം നായികാപ്രാധാന്യമുള്ള ചിത്രവുമായി വി എം വിനു എത്തുന്നു.ഭാമയും റഹ്മാനും പ്രധാന വേഷത്തില്‍ എത്തുന്ന 'മറുപടി'യാണ് വി എം വിനുവിന്‍റെ പുതിയ ചിത്രം.വയനാട് ,കൊല്‍ക്കത്ത, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.

പുതുമുഖം ജൂലൈന അഷ്‌റഫ്‌ ആണ് ചിത്രത്തിന്റെ കഥയും തിരകഥയും സംഭാഷണവും  രചിക്കുന്നത്‌ .അഷ്‌റഫ്‌ ബേദി നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വേണുഗോപാല്‍ ആണ് . റഫീക്ക് അഹമ്മദ്‌  രചിക്കുന്ന ഗാനങ്ങള്‍ക്ക് എം ജയചന്ദ്രന്‍ ഈണം നല്‍കുന്നു. എഡിറ്റര്‍; മിഥുന്‍ കെ.ആര്‍ , പ്രോഡക്ഷന്‍ കണ്‍ട്രോളര്‍; മനോജ്‌ കാരന്തൂര്‍, കലാ സംവിധാനം; ബാവ

ഭാമക്കും റെഹ്മാനും പുറമേ ടെസ്സ ,ജനാര്‍ദ്ദനന്‍,ദേവന്‍,സന്തോഷ്‌ കീഴാട്ടൂര്‍,കൃഷ്ണകുമാര്‍,സുരഭി,ബേബി നയന്‍‌താര തുടങ്ങിയവരാണ്  ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 'മറുപടി'യുടെ   ചിത്രീകരണം മെയ്‌ 9-ന് ആരംഭിക്കുന്നു.