ഡോണാള്‍ഡ് ട്രംപ് റിപബ്ലിക്കാന്‍ സ്ഥാനാര്‍ഥി

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപ് റിപബ്ലിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകും.

ഡോണാള്‍ഡ് ട്രംപ് റിപബ്ലിക്കാന്‍ സ്ഥാനാര്‍ഥി

വാഷിംഗ്ടണ്‍:യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യമായ 1237 എന്ന  'മാന്ത്രിക നമ്പറി'ലേക്ക് ട്രംപ്  വിജയിച്ചു കയറിയതിനു തൊട്ടു പിന്നാലെ അദ്ദേഹം റിപബ്ലിക്കാന്‍ സ്ഥാനാര്‍ഥിയായി  മത്സരിക്കുമെന്ന ഔദ്യോഗിക വിവരം പുറത്ത് വന്നു.

പതിനാറ് മത്സരാര്‍ഥികളെ പിന്തള്ളി 1238 പ്രതിനിധികളുടെ പിന്തുണയോടെയാണ് ട്രംപ് ഒന്നാമതെത്തിയത്.

മറുവശത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി ട്രംപിനെ നേരിടുകഹിലാരി ക്ലിന്റനായിരിക്കും. ഹിലാരിയും വിജയത്തോടടുക്കുകയാണ്.2383 പ്രതിനിധികളുടെ പിന്തുണ വേണ്ട ഹിലരിക്ക് ഇപ്പോള്‍ 2287 പേരുടെ പിന്തുണ കിട്ടിക്കഴിഞ്ഞു.

Read More >>