പാവങ്ങളുടെ സര്‍ക്കാരാണ് എന്‍ഡിഎ സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദരിദ്രരുടേയും അശരണരുടേയും സര്‍ക്കാരാണ് എന്‍ഡിഎ സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം ചെയ്യുന്നതെല്ലാം...

പാവങ്ങളുടെ സര്‍ക്കാരാണ് എന്‍ഡിഎ സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Narendra-Modi

ദരിദ്രരുടേയും അശരണരുടേയും സര്‍ക്കാരാണ് എന്‍ഡിഎ സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം ചെയ്യുന്നതെല്ലാം പാവങ്ങള്‍ക്കു വേണ്ടിയാണ്. രാജ്യത്തെ ജനങ്ങളുടെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു വേണ്ടി ഒരുപാട് പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന്‍മന്ത്രി ഉജ്വല യോജന ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് മോദി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. ബിപിഎല്ലുകാരായ അഞ്ചുകോടി വനിതകള്‍ക്കു 2016-2019 വര്‍ഷത്തില്‍ പാചകവാതക കണക്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതിയാണ് പ്രധാന്‍മന്ത്രി ഉജ്വല യോജന.

പ്രധാനമന്ത്രി ഉജ്വല യോജന പോലുള്ള പദ്ധതികളെല്ലാം പാവങ്ങള്‍ക്കു വേണ്ടിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വോട്ടു ബാങ്ക് ലക്ഷ്യമാക്കിയല്ല ഈ പ്രവര്‍ത്തികളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വളര്‍ത്തുന്ന എല്ലാ തൊഴിലാളികളെയും അഭിനന്ദിക്കുന്നു. ലോകം മുഴുവനും ഒന്നായി കാണണമെന്നതാകണം എല്ലാവരുടെയും മുദ്രാവാക്യം- പ്രധാനമന്ത്രി പറഞ്ഞു.

Read More >>