ജിഷയുടെ മരണം: സര്‍ക്കാരിനും പോലീസിനും വീഴ്ച പറ്റിയെന്ന് കേന്ദ്രമന്ത്രി

നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിനു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തു ലക്ഷം രൂപയുടെ നഷ്ടപരിഹാരം തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിഗണന കാത്തു വൈകുകയാണെന്നും മന്ത്രിയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു...

ജിഷയുടെ മരണം: സര്‍ക്കാരിനും പോലീസിനും വീഴ്ച പറ്റിയെന്ന് കേന്ദ്രമന്ത്രി

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനും വീഴ്ചയുണ്്ടായെന്നു ചൂണ്്ടണ്ടിക്കാട്ടി കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രി തവര്‍ചന്ദ് ഗെലോട്ടിന്റെ റിപ്പോര്‍ട്ട്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിനു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തു ലക്ഷം രൂപയുടെ നഷ്ടപരിഹാരം തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിഗണന കാത്തു വൈകുകയാണെന്നും മന്ത്രിയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അതിനിടെ ജിഷയുടെ കൊലപാതകത്തില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്്ടാകുമെന്ന് മന്ത്രി പ്രസ്താവന നടത്തിയിരുന്നു. തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ പ്രതിയെ പിടിക്കാന്‍ പോലീസ് മടിക്കുകയാണെന്നും കേസില്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനും വീഴ്ച പറ്റിയെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു.

കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിനു തയാറാണെന്നും മന്ത്രി വ്യക്തമാക്കി.

Read More >>