കൊതുക് നശീകരണം നടപ്പാക്കാന്‍ കഴിയാതിരുന്നത് സിക്ക വൈറസ് വ്യാപനത്തിന് കാരണമായെന്ന് യു.എന്‍

ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന ബ്രസീലില്‍ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

കൊതുക് നശീകരണം നടപ്പാക്കാന്‍ കഴിയാതിരുന്നത് സിക്ക വൈറസ് വ്യാപനത്തിന് കാരണമായെന്ന് യു.എന്‍

ഹേഗ്: കഴിഞ്ഞ കുറെ ദശാബ്ദകാലമായി ലോക വ്യാപകമായി കൊതുക് നശീകരണം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാതിരുന്നത് സിക്ക വൈറസ് പടരുന്നതിന് കാരണമായെന്ന് ലോകാരോഗ്യ സംഘടന.

പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരുന്നതിന് വലിയ വിലകൊടുക്കേണ്ടി വന്നു എന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു. 1970 ല്‍ ആണ് കൊതുക് നിവാരണ പരിപാടി ലോകവ്യാപകമായി ആരംഭിച്ചത്.

കൊതുക് വഴിയാണ് സിക്ക വൈറസ് വ്യാപകമായി പടര്‍ന്ന് പിടിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കരീബിയയിലും ലൈംഗിക ബന്ധം വഴി സിക്ക പടര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിക്ക വൈറസിന് പ്രതിരോധ കുത്തിവെപ്പ് കണ്ടെത്താത്തതിനാല്‍ വൈറസ് വ്യാപിക്കാതെ നോക്കുക എന്നതാണ് ഏക മാര്‍ഗമെന്നും ലോകാരോഗ്യ സംഘടന മുന്നറിപ്പ് നല്‍കി. ഗര്‍ഭധാരണം വൈകിപ്പിക്കുക,കൊതുകു കടി ഏല്‍ക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വക്കുന്നത്.


ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന ബ്രസീലില്‍ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഒളിമ്പിക് വില്ലേജില്‍ എത്തുന്ന കായിക താരങ്ങള്‍ക്ക് 450,000 ഗര്‍ഭ നിരോധന ഉറകള്‍ അധികൃതര്‍ എത്തിച്ചു നല്‍കും. ഇതിന് പുറമേ സൗജന്യ കോണ്ടം മെഷീനുകളും സ്ഥാപിക്കും. പതിനായിരത്തില്‍ അധികം ലൂബ്രിക്കന്റ് പാക്കറ്റുകളും ഒളിമ്പിക് വില്ലേജില്‍ ലഭ്യമാക്കും. സിക വൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യമാണ് ബ്രസീല്‍.

ഡങ്കിപ്പനി,ചിക്കുന്‍ഗുനിയ എന്നിവയ്ക്ക് കാരണമാകുന്ന ഈഡിത് കൊതുകാണ് സിക്ക വൈറസും പരത്തുന്നത്. ഗര്‍ഭിണികള്‍ക്ക് വൈറസ് ബാധിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായ ജനിതക വൈകല്യങ്ങളുണ്ടാകും.

Story by