വാര്‍ണറെ അഭിനന്ദിച്ചു ഉമ്മറിന്റെ ട്വീറ്റ്; പക്ഷെ 'രാജ്യം' മാറി പോയി

നിങ്ങളുടെ ടീം പാക്കിസ്ഥാന്‍ സൂപ്പര്‍ർ ലീഗ് കിരീടം അര്‍ഹിച്ചിരുന്നുവെന്നായിരുന്നു അക്‌മലിന്റെ ട്വീറ്റ്.

വാര്‍ണറെ അഭിനന്ദിച്ചു ഉമ്മറിന്റെ ട്വീറ്റ്; പക്ഷെ

ഹൈദരാബാദ്:ക്രിക്കറ്റ് ലോകം മുഴുവന്‍ ഇന്നലെ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആയിരുന്നു. ഐപിഎല്‍ ക്രിക്കറ്റിന്റെ ഒമ്പതാം സീസണിലെ കലാശ പോരാട്ടത്തിന് അവര്‍ കണ്ണും കാതും കോര്‍ത്തു. ഒടുവില്‍ കോഹ്ലിയുടെ ബാംഗ്ലൂര്‍ ടീമിനെ തകര്‍ത്ത് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ നയിച്ച ഹൈദരാബാദ് ടീം കിരീടം ചൂടിയപ്പോള്‍ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ ടീമിനും അഭിനന്ദന സന്ദേശങ്ങള്‍ വന്നു.


പക്ഷെ ഈ അഭിനന്ദന സന്ദേശങ്ങളില്‍ ഏറ്റവുംചര്‍ച്ച വിഷയമായി മാറിയത് പാകിസ്ഥാന്‍ താരം ഉമ്മന്‍ അക്മല്‍ ട്വീറ്റ് ചെയ്ത സന്ദേശമാണ്. വിജയത്തില്‍ വാര്‍ണര്‍ക്കും ടീമിനും അഭിനന്ദനം അറിയിച്ച ഉമ്മറിന് ചെറിയ ഒരു കൈയ്യബദ്ധം പറ്റി.

"അഭിനന്ദനങ്ങള്‍ ഡേവിഡ് വാര്‍ണര്‍ നിങ്ങളുടെ ടീം പാക്കിസ്ഥാന്‍ സൂപ്പര്‍ർ ലീഗ് കിരീടം അര്‍ഹിച്ചിരുന്നു"വെന്നായിരുന്നു അക്‌മലിന്റെ ട്വീറ്റ്. അക്മലിന്റെ കൈയബദ്ധം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഉടന്‍ തന്നെ തെറ്റ് തിരുത്തി താരം ഐപിഎല്‍ കിരീടനേട്ടത്തില്‍ അഭിനന്ദനം അറിയിച്ച് പുതിയ ട്വീറ്റ് ഇടുകയും ചെയ്തു.

Read More >>