വിഎസ് വോട്ട് ചെയ്യുമ്പോള്‍ എത്തിനോക്കിയിട്ടില്ലെന്ന് ജി സുധാകരന്‍

തനിക്ക് വോട്ട് ചെയ്യാന്‍ വേണ്ടിയാണ് വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയത്. താനോ വീഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറോ ചട്ടലംഘനം നടത്തിയിട്ടില്ല. വോട്ട് ചെയ്യുന്നിടത്തേക്ക് ആളുകളെ കയറ്റിവിട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് ചട്ടലംഘനം നടത്തിയതെന്നും സുധാകരന്‍ പ്രതികരിച്ചു.

വിഎസ് വോട്ട് ചെയ്യുമ്പോള്‍ എത്തിനോക്കിയിട്ടില്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ: വിഎസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ എത്തിനോക്കിയിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ടാക്രമിക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ദേശാഭിമാനി പത്രം പോലും സംരക്ഷിച്ചില്ലെന്നും സുധാകരന്‍ പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

തനിക്ക് വോട്ട് ചെയ്യാന്‍ വേണ്ടിയാണ് വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയത്. താനോ വീഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറോ ചട്ടലംഘനം നടത്തിയിട്ടില്ല. വോട്ട് ചെയ്യുന്നിടത്തേക്ക് ആളുകളെ കയറ്റിവിട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് ചട്ടലംഘനം നടത്തിയതെന്നും സുധാകരന്‍ പ്രതികരിച്ചു.

ആലപ്പുഴയിലെ പറവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ആയിരുന്നു വിഎസിനും കുടുംബാംഗങ്ങള്‍ക്കും വോട്ട്. സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ വിഎസിനും ഭാര്യയ്ക്കും മകനുമൊപ്പം സുധാകരന്‍ വോട്ടിംഗ് മെഷീന് സമീപം വരെ അനുഗമിച്ചിരുന്നു. സുധാകരന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്നാരോപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി