പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് പണം നല്‍കി എന്ന് പിണറായി വിജയന്‍

വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്ന സ്ഥാനാര്‍ത്ഥി അയോഗ്യനാണെന്നും ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് നിയമ നടപടി സ്വീകരിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് പണം നല്‍കി എന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പട്ടാമ്പി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി പ്രചരണത്തിനിടെ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. സി.പി മുഹമ്മദ് പണം നല്‍കുന്ന വീഡിയോയും പിണറായി വിജയന്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ തോതില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു എന്നും പിണറായി എഫ്ബി പോസ്റ്റില്‍ പറയുന്നു. മാത്രമല്ല വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ കൈപ്പത്തി ചിഹ്നം പതിച്ച അഞ്ചൂറ് രൂപ കണ്ടെത്തിയെന്നും പരാജയ ഭീതി മൂലം യുഡിഎഫ് വന്‍ തോതില്‍ പണം ഒഴുക്കുകയാണെന്നും പിണറായി പറയുന്നു.

വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്ന സ്ഥാനാര്‍ത്ഥി അയോഗ്യനാണെന്നും ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് നിയമ നടപടി സ്വീകരിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.