മമ്മൂട്ടിക്കും ഇന്ദുലേഖയ്ക്കുമെതിരെ പരാതി നല്‍കിയ ചാത്തുവിനെ തേടി ഒടുവിലെത്തിയത് യുഎപിഎ

വിനാശവികസനത്തിനും സാമ്രാജ്യത്വ സേവകര്‍ക്കും ജനശത്രുക്കള്‍ക്കും നാം എന്തിനു വോട്ട് ചെയ്യണം, കര്‍ഷകരെയും തൊഴിലാളികളെയും ആദിവാസികളെയും ദലിതരെയും മുസ്ലിംകളെയും മര്‍ദ്ദിച്ചൊതുക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പല്ല വിമോചനത്തിന്റെ പാത. ജനകീയ പോരാട്ടങ്ങളാണ് ശരിയായ പാതയെന്നും യഥാര്‍ഥ ജനാധിപത്യത്തിനായി പോരാടുക എന്നുമാണ് പോസ്റ്ററിലുണ്ടായിരുന്നത്.

മമ്മൂട്ടിക്കും ഇന്ദുലേഖയ്ക്കുമെതിരെ പരാതി നല്‍കിയ ചാത്തുവിനെ തേടി ഒടുവിലെത്തിയത് യുഎപിഎ

മാനന്തവാടി: ഇന്ദുലേഖ സോപ്പ് കമ്പനിക്കെതിരേയും മമ്മൂട്ടിക്കെതിരെയും പരാതി നല്‍കിയ മാനന്തവാടി അമ്പുകുത്തി സ്വദേശി കെ ചാത്തുവിനെ ഒടുവില്‍ തേടിയെത്തിയത് യുഎപിഎ.

തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം ആഹ്വാനം ചെയ്തുള്ള പോരാട്ടം സംഘടനയുടെ പേരിലുള്ള പോസ്റ്റര്‍ ഒട്ടിച്ചതിനാണ് വയനാട്ടില്‍ ചാത്തുവിനെയും തിരുനെല്ലി അപ്പപ്പാറ സ്വദേശിനി ഗൗരി (27)യെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്.

വിനാശവികസനത്തിനും സാമ്രാജ്യത്വ സേവകര്‍ക്കും ജനശത്രുക്കള്‍ക്കും നാം എന്തിനു വോട്ട് ചെയ്യണം, കര്‍ഷകരെയും തൊഴിലാളികളെയും ആദിവാസികളെയും ദലിതരെയും മുസ്ലിംകളെയും മര്‍ദ്ദിച്ചൊതുക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പല്ല വിമോചനത്തിന്റെ പാത. ജനകീയ പോരാട്ടങ്ങളാണ് ശരിയായ പാതയെന്നും യഥാര്‍ഥ ജനാധിപത്യത്തിനായി പോരാടുക എന്നുമാണ് പോസ്റ്ററിലുണ്ടായിരുന്നത്.

ഇന്ദുലേഖ ഉപയോഗിച്ചാല്‍ 'സൗന്ദര്യം ഇനി നിങ്ങളെ തേടി വരും' എന്ന പരസ്യവാചകം വിശ്വസിച്ച് സോപ്പ് വാങ്ങി ഉപയോഗിച്ചിട്ട് സൗന്ദര്യം കൂടിയില്ലെന്നാരോപിച്ച് ഇന്ദുലേഖയ്‌ക്കെതിരേയും നടന്‍ മമ്മൂട്ടിക്കെതിരെയും വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത് ചാത്തുവായിരുന്നു.

50,000 രൂപയായിരുന്നു നഷ്ടപരിഹാരമായി ചാത്തു ആവശ്യപ്പെട്ടത്. കേസില്‍ മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടിരുന്നു. ഒടുവില്‍ കേസ് 30,000 രൂപ നല്‍കി കമ്പനി ഒത്തുതീര്‍ക്കുകയായിരുന്നു.

കേസ് ഒത്തു തീര്‍ന്നെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരായുള്ള ചാത്തുവിന്റെ നിയമയുദ്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Story by
Read More >>