ലോകത്ത് ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയ രാജങ്ങളില്‍ ഒന്നാംസ്ഥാനവുമായി യുഎഇ

ലോകത്തെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളുള്ള രാജ്യമാക്കി യുഎഇയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഉപപ്രധാനമന്ത്രി അറിയിച്ചു.

ലോകത്ത് ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയ രാജങ്ങളില്‍ ഒന്നാംസ്ഥാനവുമായി യുഎഇ

ലോകത്ത് ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയ രാജങ്ങളില്‍ ഒന്നാംസ്ഥാനവുമായി യുഎഇ. കഴിഞ്ഞ വര്‍ഷം വെറും 110 കുറ്റകൃത്യങ്ങള്‍ മാത്രമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. അതേസമയം ഇംഗ്ലണ്ടില്‍ 1053 കുറ്റകൃത്യങ്ങള്‍ സംഭവിച്ചതായി യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു.

കത്തിയും വാളും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളുടെ അടിസ്ഥാനമാക്കിയുള്ള എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസേര്‍ച്ചിന്റെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ലോകത്തെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളുള്ള രാജ്യമാക്കി യുഎഇയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഉപപ്രധാനമന്ത്രി അറിയിച്ചു.


പടിഞ്ഞാറന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകത്ത് ഏറ്റവും കുറഞ്ഞ റോഡപകട മരണ നിരക്കുള്ള രാജ്യമാണ് യുഎഇ. അതിനുപിന്നാലെയാണ് ഈ ബഹുമതിയും യുഎഇയെ തേടിയെത്തിയിരിക്കുന്നത്. 2008ല്‍ ഇത് 13 പേരായിരുന്നു. 2021 ആകുമ്പോഴേയ്ക്കും ലോകത്ത് ഏറ്റവും കുറഞ്ഞ റോഡപകട നിരക്കുള്ളരാജ്യമായും യുഎഇയെ മാറ്റുക എന്ന ലക്ഷ്യവുമുണെ്ടന്ന് ഷെയ്ഖ് ഷെയ്ഫ് പറഞ്ഞു.

എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസേര്‍ച്ചിന്റെ സര്‍വ്വേയില്‍ യുഎഇയിലെ 86.5 ശതമാനം പേര്‍ പകല്‍നേരത്തെയും 84.5 ശതമാനം പേര്‍ രാത്രികാലത്തെയും സുരക്ഷിതത്വത്തില്‍ തൃപ്തരാണെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ഒരു ലക്ഷം പേരില്‍ 5.75 പേര്‍ കഴിഞ്ഞപ്രാവശ്യം റോഡപകടത്തില്‍പ്പെട്ടു.

Story by
Read More >>