സൗദിയില്‍ സ്ത്രീധനമായി കാപ്പിയും ഈന്തപഴവും

യുഎഇ പെണ്‍കുട്ടികളെ വിവാഹം ചെയ്‌താല്‍ ഉണ്ടാവുന്ന 'നഷ്ടം' ഭയന്ന് പല യുവാക്കളും പുറത്തു നിന്നുള്ള വനിതകളെ വിവാഹം കഴിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സൗദിയില്‍ സ്ത്രീധനമായി കാപ്പിയും ഈന്തപഴവും

അല്‍ ഐന്‍: യുഎഇയിലെ എട്ട് പെണ്‍കുട്ടികളുടെ അച്ഛനായ ഒരു വ്യക്തി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് തന്‍റെ മക്കളുടെ വിവാഹത്തിന് പകരം ചോദിക്കുന്ന മഹറിന്റെ പേരിലാണ്.

പെണ്‍കുട്ടിയുടെ ഭാരത്തെക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണവും പണവുംഒക്കെ സ്ത്രീധനമെന്നപേരില്‍ വാങ്ങിയും കൊടുത്തുമെല്ലാം ഇന്നത്തെ  വിവാഹവേദികള്‍ 'സമ്പനമാകുമ്പോള്‍' യുഎഇ നിവാസിയായ ഈ അച്ഛന്‍ തന്‍റെ എട്ട് പെണ്‍മക്കളെ കെട്ടിച്ചു വിടുന്നതിന് മഹറായി ആവശ്യപ്പെടുന്നത് ഒരുകപ്പ്‌ അറേബ്യന്‍ കാപ്പിയും രണ്ടു  ഈന്ത പഴവും മാത്രമാണ്.


യുഎഇയിലെ യുവാക്കള്‍ തങ്ങള്‍ പെണ്‍കുട്ടിക്ക് കൊടുക്കേണ്ട മഹറിന്റെ കാര്യം ഓര്‍ത്ത് ഒരുപാട് വിഷമിക്കുന്നുണ്ട് എന്നും ഈ അവസ്ഥ മാറണമെന്ന ആഗ്രഹം കൊണ്ടാണ് തന്‍റെ മക്കളെ വിവാഹം കഴിക്കാന്‍ ഇത്ര മാത്രം ആവശ്യപ്പെടുന്നത് എന്നും ഈ അച്ഛന്‍ പറയുന്നു. യുഎഇ പെണ്‍കുട്ടികളെ വിവാഹം ചെയ്‌താല്‍ ഉണ്ടാവുന്ന 'നഷ്ടം' ഭയന്ന്  പല യുവാക്കളും പുറത്തു നിന്നുള്ള വനിതകളെ വിവാഹം കഴിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Story by
Read More >>