കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററില്‍ 'പോ മോനേ മോദി' ഹാഷ്ടാഗ് പ്രതിഷേധം

കേരളം സൊമാലിയയെ പോലെയാണെന്നും വിശപ്പിനായി കുട്ടികള്‍ മാലിന്യം വരെ കഴിക്കേണ്ട അവസ്ഥയാണെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ മോദി പറഞ്ഞിരുന്നു.

കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററില്‍

കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ സംസ്ഥാനത്തെ ആഫ്രിക്കന്‍രാജ്യമായ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ 'പോ മോനേ മോദി' (#pomonemodi) ഷാട് ടാഗ് പ്രതിഷേധം. കേരളം സൊമാലിയയെ പോലെയാണെന്നും വിശപ്പിനായി കുട്ടികള്‍ മാലിന്യം വരെ കഴിക്കേണ്ട അവസ്ഥയാണെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ മോദി പറഞ്ഞിരുന്നു.

മോദിയുടെ സൊമാലിയ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ രൂപപ്പെട്ടത്. പ്രതിഷേധത്തെ തുടര്‍ന്ന് ട്വിറ്ററില്‍ ആരംഭിച്ച #pomonemodi ഹാഷ് ടാഗ് വൈറലാകുകയായിരുന്നു. ഭൂരിപക്ഷം ഉത്തരേന്ത്യന്‍  സംസ്ഥാനങ്ങളേയും

മറികടന്ന് വികസന കാര്യങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദിക്കെതിരെ പ്രസ്തുത ഹാഷ് ടാഗില്‍ പ്രതിഷേധങ്ങള്‍ പ്രചരിക്കുകയാണ്.

ഇതേസമയം സോമാലിയയോട് ഉപമിച്ച് കേരളത്തെ അപഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി കേരളത്തില്‍ നടത്തിയ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തെ അതിരൂക്ഷമായി മുഖ്യമന്ത്രി കത്തില്‍ വിമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി പ്രസംഗിച്ച വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ കേട്ടു കേരളം ഞെട്ടിത്തരിച്ചിരിക്കുകയാണെന്നു മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. കേരളം സോമാലിയ പോലെയാണെന്നും വരെ പറഞ്ഞ് അങ്ങു കേരളത്തെ അപമാനിച്ചു. പ്രധാനമന്ത്രിയുടെ പദവിയെ വരെ അങ്ങു താഴ്ത്തിക്കെട്ടി. ഞങ്ങള്‍ക്ക് അതില്‍ അതിയായ ദു:ഖവും പ്രതിഷേധവുമുണ്ട്- ഉമ്മന്‍ചാണ്ടി കത്തില്‍ പറയുന്നു.

https://twitter.com/goonerblues/status/730093601452085250https://twitter.com/Syddie/status/730121657126256640

https://twitter.com/psychogirlz666/status/730105914875891714