തുര്‍ക്കി പാര്‍ലമെന്റില്‍ ഭരണകക്ഷി- പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ കൂട്ടത്തല്ല്

ഒരാള്‍ പാര്‍ലമെന്റ് അംഗം ആയിരിക്കുന്നിടത്തോളം കാലം അയാള്‍ക്കെതിരെ കേസെടുക്കാനോ വിചാരണ ചെയ്യാനോ സാധിക്കില്ലെന്ന തുര്‍ക്കിയുടെ ഭരണഘടന ഭേദഗതി ചെയ്യണമെന്ന വാദം പ്രതിപക്ഷ അംഗങ്ങളെ ലക്ഷ്യമിട്ടാണെന്നാരോപിച്ചായിരുന്നു ആക്രമണം അരങ്ങേറിയത്.

തുര്‍ക്കി പാര്‍ലമെന്റില്‍ ഭരണകക്ഷി- പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ കൂട്ടത്തല്ല്

ലോകത്തിനുമുന്നില്‍ കേരളത്തെ നാണംകെടുത്തിയ കേരള നിയമസഭ അംഗങ്ങള്‍ പോലും ഇന്നലെ ആ കാഴ്ചകണ്ട് നാണംകെട്ടിണ്ടാകും. തുര്‍ക്കി പാര്‍ലമെന്റില്‍ ഭരണകക്ഷിയായ ആക് പാര്‍ട്ടി അംഗങ്ങളും പ്രധാന പ്രതിപക്ഷമായ എച്ച്ഡിപി അംഗങ്ങളും തമ്മില്‍ വന്‍ ഏറ്റുമുട്ടലാണ് നടന്നത്. സംഘര്‍ഷത്തില്‍ നിരവധി എംപിമാര്‍ക്ക് കുപ്പിയേറ് കിട്ടിയും നിലത്തുവീണും പരിക്കുണ്ട്.

എംപിമാരെ വിചാരണ ചെയ്യുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കണമോ, വേണ്ടയോ എന്ന ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു തമ്മില്‍ത്തല്ല് അരങ്ങേറിയത്. ഒരാള്‍ പാര്‍ലമെന്റ് അംഗം ആയിരിക്കുന്നിടത്തോളം കാലം അയാള്‍ക്കെതിരെ കേസെടുക്കാനോ വിചാരണ ചെയ്യാനോ സാധിക്കില്ലെന്ന തുര്‍ക്കിയുടെ ഭരണഘടന ഭേദഗതി ചെയ്യണമെന്ന വാദം പ്രതിപക്ഷ അംഗങ്ങളെ ലക്ഷ്യമിട്ടാണെന്നാരോപിച്ചായിരുന്നു ആക്രമണം അരങ്ങേറിയത്.


രാജ്യത്ത് നിരോധിക്കപ്പെട്ട കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയെ അനുകൂലിക്കുന്നവര്‍ വിചാരണ നേരിടണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ നിലപാട്. കുര്‍ദ് തീവ്രവാദികളോട് ആഭിമുഖ്യം പുലര്‍ത്തുന്ന പ്രധാന പ്രതിപക്ഷമായ എച്ച്ഡിപി അംഗങ്ങള്‍ക്കെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്.

നേരത്തെ കഴിഞ്ഞ വ്യാഴാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനവും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

https://www.youtube.com/watch?v=GPhz9dNR5CE

Read More >>