കോയമ്പത്തൂരില്‍ ബിജെപി സ്ഥാനാർഥിക്കുനേരെ ആക്രമണം

ബിജെപി പ്രവര്‍ത്തകരാണ് പ്രകോപനമുണ്ടാക്കിയതെന്നും അവര്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആരോപിച്ചു.

കോയമ്പത്തൂരില്‍ ബിജെപി സ്ഥാനാർഥിക്കുനേരെ ആക്രമണം

കോയമ്പത്തൂര്‍: കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലും തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍, കോയമ്പത്തൂരില്‍ ബിജെപി- എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

കോയമ്പത്തൂരില്‍ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസനേയും അനുയായികളേയും ഒരു സംഘം എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നാണ് ബിജെപിയുടെ പരാതി. എന്നാല്‍ പരസ്യപ്രചാരണം അവസാനിച്ച ശേഷവും മണ്ഡലത്തില്‍ പ്രചാരണം നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയെ തടയുക മാത്രമാണ് ചെയ്തതെന്ന് എഐഎഡിഎംകെ മറുവാദമുന്നയിച്ചു.

ബിജെപി പ്രവര്‍ത്തകരാണ് പ്രകോപനമുണ്ടാക്കിയതെന്നും അവര്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആരോപിച്ചു. സ്ഥലത്ത് പൊലീസെത്തി സംഘര്‍ഷാവസ്ഥ ഒഴിവാക്കി.