തന്റെ സിനിമാ ജീവിതം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയെന്ന് സുരേഷ്‌ഗോപി; അങ്ങനെ ഉമ്മന്‍ചാണ്ടി ചെയ്തിട്ടുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് ഉമ്മയെന്ന് സോഷ്യല്‍മീഡിയ

ഇത്തരം സന്തോഷപ്പെടുത്തുന്ന വെളിപ്പെടുത്തലുകള്‍ നടത്തി സുരേഷ് ഗോപി മിക്കവാറും ഉമ്മന്‍ ചാണ്ടിയെ അധികാരത്തില്‍ എത്തിക്കുമെന്നും ചിലര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ഉമ്മ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു...

തന്റെ സിനിമാ ജീവിതം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയെന്ന് സുരേഷ്‌ഗോപി; അങ്ങനെ ഉമ്മന്‍ചാണ്ടി ചെയ്തിട്ടുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് ഉമ്മയെന്ന് സോഷ്യല്‍മീഡിയ

ഉമ്മന്‍ചാണ്ടിക്കെതിരെ സുരേഷ്‌ഗോപി ഉന്നയിച്ച ആരോപണം ആഘോഷമാക്കി സോഷ്യല്‍ മീഡിയ. തന്റെ സിനിമ ജീവിതം തകര്‍ത്തത് ഉമ്മന്‍ ചാണ്ടിയും കൂട്ടരുമാണെന്ന് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടയില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നതാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കി ഏറ്റെടുത്തത്.

കേരളത്തില്‍ വികസനം എത്തിക്കണം എന്ന് അഭ്യര്‍ഥിക്കാനാണ് താന്‍ മോഡിയെ കാണാന്‍ പോയത്, രാഷ്ട്രിയത്തിന്റെ ഭാഗമായല്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും അത് മറ്റു രീതിയില്‍ എടുത്ത് തന്നെ തകര്‍ത്തു. തനിക്ക് സിനിമ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു- സുരേഷ് ഗോപി പറഞ്ഞു. സുരേഷ്‌ഗോപിയുടെ പ്രസ്താവന സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത് ട്രോളുകളുമായി എത്തുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയാണ് ഇതിനു കാരണക്കാരനെങ്കില്‍ അദ്ദേഹം ആകെ ചെയ്ത ഉപകാരമാണ് ഇതെന്നാണ് സോഷ്യല്‍മീഡിയകളിലൂടെ പലരും പറഞ്ഞത്.

ഇത്തരം സന്തോഷപ്പെടുത്തുന്ന വെളിപ്പെടുത്തലുകള്‍ നടത്തി സുരേഷ് ഗോപി മിക്കവാറും ഉമ്മന്‍ ചാണ്ടിയെ അധികാരത്തില്‍ എത്തിക്കുമെന്നും ചിലര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ഉമ്മ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സുരേഷ് ഗോപിയുടെ അഭിനയ ജീവിതം ആരും തകര്‍ത്തതല്ല അഭിനയഗുണം കൊണ്ട് തകര്‍ന്നു പോയതാണെന്നും ട്രോളുകള്‍ ഉണ്ട്.

Read More >>