സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്ന മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ തൃപ്തി ദേശായി പ്രവേശിച്ചു

മാധ്യമങ്ങളെപോലും അറിയിക്കാതെയാണ് തൃപ്തി ദര്‍ഗയില്‍ എത്തിയത്. പ്രവേശനത്തിനിടെ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല.

സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്ന മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ തൃപ്തി ദേശായി പ്രവേശിച്ചു

ലിംഗ സമത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാമുഹിക പ്രവര്‍ത്തക തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. 2011 മുതല്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്ന ദര്‍ഗയില്‍ ഇന്നു രാവിലെ ആറിന് പോലീസിന്റെ സുരക്ഷാവലയത്തിലാണ് തൃപ്തി പ്രവേശിച്ചത്.

മാധ്യമങ്ങളെപോലും അറിയിക്കാതെയാണ് തൃപ്തി ദര്‍ഗയില്‍ എത്തിയത്. പ്രവേശനത്തിനിടെ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. കഴിഞ്ഞ മാസം ദര്‍ഗയില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ തൃപ്തിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ശിവസേനയും മുസ്‌ലിം സംഘടനകളുമാണ് അന്ന് എതിര്‍ത്തത്.

നേരത്തേ ശബരിമല ക്ഷേത്രത്തിലും പ്രവേശിക്കുമെന്ന് തൃപ്തി ദേശായി പറഞ്ഞിരുന്നു. ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലും ത്രയംബകേശ്വര്‍ ക്ഷേത്രത്തിലും സ്ത്രീകള്‍ക്കു പ്രവേശം ലഭിച്ചതിനു പിന്നാലെയാണ് തൃപ്തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചത്.

Read More >>