വയനാട്ടിലെ കന്നിവോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈ 'സമ്മാനം'

വൃക്ഷത്തൈക്ക് പുറമേ കന്നിവോട്ടര്‍മാര്‍ക്കും വയോജനങ്ങള്‍ക്കുമായി ഒരു അനുമോദന പത്രവും ഭരണകൂടം നല്‍കി.

വയനാട്ടിലെ  കന്നിവോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈ

കല്‍പ്പറ്റ: വയനാട്ടില്‍ വോട്ട് ചെയ്യാനെത്തിയ കന്നി വോട്ടര്‍മാരും വയോജനങ്ങളും വൃക്ഷത്തൈ സമ്മാനമായി നല്‍കി ജില്ല ഭരണകൂടം മാതൃകയായി.  വോട്ടിനൊപ്പം നാളേക്കൊരു തണല്‍ എന്ന സങ്കല്‍പ്പവുമായിയാണ് ജില്ലാ ഭരണകൂടം വൃക്ഷത്തൈ സമ്മാനമായി നല്‍കിയത്. വയനാട്ടിലടക്കം തകിടം മറിയുന്ന കാലാവസ്ഥ മുന്‍കൂട്ടി കണ്ട് ജില്ലാ കളക്ടര്‍ ഇടപെട്ടാണ് പുതിയ പദ്ധതി നടപ്പാക്കിയത്.

വൃക്ഷത്തൈക്ക് പുറമേ കന്നിവോട്ടര്‍മാര്‍ക്കും വയോജനങ്ങള്‍ക്കുമായി ഒരു അനുമോദന പത്രവും ഭരണകൂടം നല്‍കി.  വോട്ടര്‍മാര്‍ ഓര്‍മ്മ മരത്തെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.