വിവിധ വകുപ്പുകളിലെ സ്ഥലംമാറ്റ നടപടികള്‍ ആരംഭിച്ചു

വിവിധ വകുപ്പുകളിലെ എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനിലെ ക്ലര്‍ക്കുമാരെ ആണ് ആദ്യം മാറ്റുന്നത്. ഇതേ സെക്ഷനിലെ സൂപ്രണ്ടുമാരെ ആണ് അടുത്തതായി സ്ഥലം മാറ്റുന്നത്. ഭരണകക്ഷിയോട് അനുഭാവം പുലര്‍ത്തുന്ന സംഘടനാ നേതാക്കള്‍ തന്നെ സ്ഥലം മാറ്റ ഉത്തരവ് തയ്യാറാക്കി ഓഫീസറുടെ അനുമതി വാങ്ങുകയാണ് ചെയ്യുന്നത്

വിവിധ വകുപ്പുകളിലെ സ്ഥലംമാറ്റ നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ വിവിധ വകുപ്പുകളില്‍ സ്ഥലം മാറ്റ നടപടികള്‍ക്ക് തുടക്കമായി. സ്ഥലം മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്ന എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനിലാണ് സ്ഥലം മാറ്റ നടപടി ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള 102 വകുപ്പുകളിലും മറ്റ് അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥലംമാറ്റ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

വിവിധ വകുപ്പുകളിലെ എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനിലെ ക്ലര്‍ക്കുമാരെ ആണ് ആദ്യം മാറ്റുന്നത്. ഇതേ സെക്ഷനിലെ സൂപ്രണ്ടുമാരെ ആണ് അടുത്തതായി സ്ഥലം മാറ്റുന്നത്. ഭരണകക്ഷിയോട് അനുഭാവം പുലര്‍ത്തുന്ന സംഘടനാ നേതാക്കള്‍ തന്നെ സ്ഥലം മാറ്റ ഉത്തരവ് തയ്യാറാക്കി ഓഫീസറുടെ അനുമതി വാങ്ങുകയാണ് ചെയ്യുന്നത്. വകുപ്പ് മേധാവികളെ കൊണ്ടാണ് സൂപ്രണ്ടുമാരെ സ്ഥലം മാറ്റുന്നത്.


എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പിലെ സ്ഥലം മാറ്റം ഭരണം മാറുന്നത് അനുസരിച്ച് മാറുക എന്നത് പതിവായിക്കഴിഞ്ഞു.പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് കഴിഞ്ഞാല്‍ സര്‍ക്കാര്‍ കോര്‍പ്പറേഷനുകളിലെ നോമിനേറ്റഡ് ഡയറക്ടര്‍മര്‍ സ്ഥാനം ഒഴിയുന്നത് പോലെ ആണ് പല ഉദ്യോഗസ്ഥരും സീറ്റൊഴിയാന്‍ സ്വയം സന്നദ്ധരാകും. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പിലെ സൂപ്രണ്ടുമാര്‍ സ്വയം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു.

മൃഗസംരക്ഷണ വകുപ്പിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം യുഡി ക്ലര്‍ക്കിനെ സര്‍വീസ് ചട്ടങ്ങള്‍ സംഘിച്ച് പാലക്കാട്ടേക്ക് സ്ഥലം മാറ്റിയതിന് എതിരെ എന്‍ജിഒ അസോസിയേഷന്‍ പ്രതിഷേധിച്ചിരുന്നു.

Story by
Read More >>