പോലീസ് വകുപ്പിന്റെ അഴിച്ചുപണിയില്‍ അതൃപ്തി വ്യക്തമാക്കി ടി.പി സെന്‍കുമാര്‍

താന്‍ കേരളത്തില്‍ തന്നെ ജനിച്ചയാളാണെന്നും പതിനെട്ട് മണിക്കൂര്‍ വരെ ജോലി ചെയ്തിരുന്നെന്നും സൂചിപ്പിച്ച അദ്ദേഹം ക്ലബ്ബും ഫൈവ് സ്റ്റാര്‍ ഹോട്ടലുമായി നടക്കുന്ന വ്യക്തിയല്ല താനെന്നും പറഞ്ഞു

പോലീസ് വകുപ്പിന്റെ അഴിച്ചുപണിയില്‍ അതൃപ്തി വ്യക്തമാക്കി ടി.പി സെന്‍കുമാര്‍

പോലീസ് വകുപ്പിന്റെ അഴിച്ചുപണിയില്‍ അതൃപ്തി വ്യക്തമാക്കി ടി.പി സെന്‍കുമാര്‍. ഡിജിപി സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിനെതിരെ ടി.പി സെന്‍കുമാര്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. തന്നെ മാറ്റിയതില്‍ ചട്ടലംഘനമുണ്ടെന്നും സര്‍ക്കാര്‍ നടപടി സുപ്രീംകോടതി വിധിക്കും പൊലീസ് ആക്റ്റിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് നിലപാട് മാന്യമായി തന്നെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്നാഥ് ബെഹ്റയല്ല സെന്‍കുമാര്‍ എന്നും ബെഹ്റയെ ആഗ്രഹിക്കുന്ന സര്‍ക്കാരിന് തന്നെ ആവശ്യമില്ലെന്നും പറഞ്ഞ അദ്ദേഹം വാശിപിടിച്ച് ഡിജിപിയായി ഇരിക്കുന്നതില്‍ അര്‍ത്ഥം ഇല്ലെന്നും സൂചിപ്പിച്ചു.


ഡിജിപി ചുമതലയില്‍ നിന്നും മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചട്ടലംഘനത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡിജിപി ബെഹ്റയെ ലക്ഷ്യമാക്കിയും അദ്ദേഹം പ്രതികരിക്കാന്‍ മറന്നില്ല. താന്‍ കേരളത്തില്‍ തന്നെ ജനിച്ചയാളാണെന്നും പതിനെട്ട് മണിക്കൂര്‍ വരെ ജോലി ചെയ്തിരുന്നെന്നും സൂചിപ്പിച്ച അദ്ദേഹം ക്ലബ്ബും ഫൈവ് സ്റ്റാര്‍ ഹോട്ടലുമായി നടക്കുന്ന വ്യക്തിയല്ല താനെന്നും പറഞ്ഞു.

Read More >>