ബ്രഡില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന് പഠനം

ദിവസേന ബ്രഡ് കഴിക്കുന്നത് തൈറോയ്ഡ് രോഗങ്ങളും കാന്‍സറും ഉണ്ടാകാനുളള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് സിഎസ്ഇ ഡപ്യൂട്ടി ഡയറക്ടര്‍ ചന്ദ്ര ഭൂഷന്‍ പറഞ്ഞു.കെഎഫ്‌സി,പിസ ഹട്ട്,ഡോമിനോസ്,സബ് വെ,മക്‌ഡൊനാള്‍ഡ്,സ്ലൈസ് എന്നീ കമ്പനികളുടെ ഉത്പന്നങ്ങളിലും രാസവസ്തുക്കള്‍ നിശ്ചിത അളവിലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്‌ . റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

ബ്രഡില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലഭ്യമാകുന്ന ബ്രഡില്‍ കാന്‍സറിനും തൈറോയ്ഡ് രോഗങ്ങള്‍ക്കും കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായി പഠനം. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. കെഎഫ്‌സി,പിസ ഹട്ട്,ഡോമിനോസ്,സബ് വെ,മക്‌ഡൊനാള്‍ഡ്,സ്ലൈസ് എന്നീ കമ്പനികളുടെ ഉത്പന്നങ്ങളിലും രാസവസ്തുക്കള്‍ നിശ്ചിത അളവിലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്‌. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.


ദിവസേന ബ്രഡ് കഴിക്കുന്നത് തൈറോയ്ഡ് രോഗങ്ങളും കാന്‍സറും ഉണ്ടാകാനുളള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് സിഎസ്ഇ ഡപ്യൂട്ടി ഡയറക്ടര്‍ ചന്ദ്ര ഭൂഷന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ശേഖരിച്ച 38 സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. ബ്രഡിലെ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം എയഡേറ്റ് എന്നിവയുടെ  അളവാണ് പരിശോധിച്ചത്.

ബ്രഡ് ബെയ്ക്ക് ചെയ്യുന്നതിനാണ് പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയഡേറ്റും ഉപയോഗിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുള്ളതിനാല്‍ ചൈനയും ശ്രീലങ്കയും ഉള്‍പ്പെടെയുള്ള നാല്‍പ്പത് രാജ്യങ്ങള്‍ ഇത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഈ രാസവസ്തുക്കള്‍ നിരോധിച്ചിട്ടില്ല.

റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ജെപി നദ്ദ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും നദ്ദ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പ് അനുവദിച്ചിട്ടുള്ള അളവില്‍ മാത്രമാണ് രാസവസ്തുക്കള്‍ ഉപയോഗിക്കാറുള്ളതെന്ന് ബ്രഡ് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ പ്രതികരിച്ചു. സിഎസ്ഇ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അസോസിയേഷന്‍ പ്രതികരിച്ചു