ക്രിക്കറ്റ് കമന്‍റേറ്റര്‍ ടോണി കൂസിയര്‍ അന്തരിച്ചു

1940 ല്‍ ബ്രിഡ്ജ്ടൗണില്‍ ജനിച്ച ടോണി 1966 ലാണ് കമന്‍റേറ്ററായി അരങ്ങേറ്റം കുറിച്ചത്.

ക്രിക്കറ്റ് കമന്‍റേറ്റര്‍ ടോണി കൂസിയര്‍ അന്തരിച്ചു

ബാര്‍ബഡോസ്: പ്രമുഖ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് കമന്‍റേറ്റര്‍ ടോണി കൂസിയര്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്  അന്തരിച്ചു. 75 വയസായിരുന്നു.

ടി.വി, റേഡിയോ കമന്‍ററികളില്‍ അഗ്രഗണ്യനായ അദ്ദേഹം 'വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റി'ന്‍റെ ശബ്ദം എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

കോസിയറുടെ മരണത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അനുശോചിച്ചു. ടോണി കോസിയര്‍ ക്രിക്കറ്റിലെ മഹത്തായ ശബ്ദമായിരുന്നെന്നും അദ്ദേഹത്തിന്‍റെ മരണം ക്രിക്കറ്റ് സമൂഹത്തിന് കനത്ത നഷ്ടമാണെന്നും ഐസിസി ട്വീറ്റ് ചെയ്തു.

1940 ല്‍ ബ്രിഡ്ജ്ടൗണില്‍ ജനിച്ച ടോണി 1966 ലാണ് കമന്‍റേറ്ററായി അരങ്ങേറ്റം കുറിച്ചത്.

Read More >>