യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസിനെ രൂക്ഷമായി വിമര്‍ശിച്ച് ടി.എന്‍ പ്രതാപന്‍ എംഎല്‍എ

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷം കയ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് പ്രതാപന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസിനെ രൂക്ഷമായി വിമര്‍ശിച്ച് ടി.എന്‍ പ്രതാപന്‍ എംഎല്‍എ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസിനെ രൂക്ഷമായി വിമര്‍ശിച്ച് ടി.എന്‍ പ്രതാപന്‍ എംഎല്‍എ. കയ്പമംഗലം സീറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പിന്തുടര്‍ച്ചയായാണ് ഡീനിനെ വിമര്‍ശിച്ച് പ്രതാപന്‍ രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതാപന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷം കയ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് പ്രതാപന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കത്ത് സംബന്ധിച്ച് പ്രതാപനെതിരെ ഡീന്‍ കുര്യാക്കോസ് പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്റെ പ്രസ്താവന തെറ്റായിപ്പോയെന്ന് കാണിച്ച് ഡീന്‍ പ്രതാപനെ നേരിട്ട് കണ്ട് മാപ്പു ചോദിച്ചിരുന്നു. ഏപ്രില്‍ 21ന് അര്‍ദ്ധരാത്രി ഡീന്‍ തന്നെ കണ്ട് മാപ്പു ചോദിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞാണ് പ്രതാപന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.


കയ്പമംഗലം സീറ്റ് ചോദിച്ച പ്രതാപന്റെ ആദര്‍ശം എവിടെപോയെന്നും പൊയ്മുഖം അഴിഞ്ഞുവീണെന്നും പരസ്യമായി പ്രതികരിച്ച ഡീന്‍ കുടുക്കിലായിരുന്നു. കത്തില്ലെന്ന് ഹൈക്കമാന്‍ഡും സുധീരനും വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു ഡീന്‍ പ്രതാപനെ കണ്ട് മാപ്പ് ചോദിച്ചത്.