സംസ്ഥാന തലസ്ഥാനത്ത് പുതിയ കരുനീക്കങ്ങളുമായി ബിജെപി; കോര്‍പ്പറേഷനില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി അധികാരത്തിലേറാമെന്ന മുന്‍വിധിയോടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബിജെപി കൗണ്‍സിലര്‍മാര്‍

ഈ ഒരു നീക്കം മുന്നില്‍കണ്ടുകൊണ്ട് തലസ്ഥാനത്തെ ദ്യോഗസ്ഥരെ ബിജെപി കൗണ്‍സിലര്‍മാര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മുട്ടത്തറ വില്ലേജ് ഓഫീസറെ കമലേശ്വരം വാര്‍ഡ് മെമ്പര്‍ ഗിരി ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായാണ് പരാതി ഉയര്‍ന്നത്.

സംസ്ഥാന തലസ്ഥാനത്ത് പുതിയ കരുനീക്കങ്ങളുമായി ബിജെപി; കോര്‍പ്പറേഷനില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി അധികാരത്തിലേറാമെന്ന മുന്‍വിധിയോടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബിജെപി കൗണ്‍സിലര്‍മാര്‍

സംസ്ഥാനത്ത് അക്കൗണ്ട് തുറന്നുകിട്ടിയ ബിജെപി പുതിയ കരുനീക്കങ്ങളുമായി സംസ്ഥാന തലസ്ഥാനത്ത് സജീവമാകുന്നു. കേവല ഭൂരിപക്ഷമില്ലാതെ എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനാണ് ബിജെപിയുടെ നീക്കം. അതുവഴി ഭരണം കിട്ടുമെന്ന ഉറച്ച ശുഭാപ്തി വിശ്വാസവും തലസ്ഥാന നേതൃത്വത്തിന് കൂട്ടുണ്ട്.

ഈ ഒരു നീക്കം മുന്നില്‍കണ്ടുകൊണ്ട് തലസ്ഥാനത്തെ ദ്യോഗസ്ഥരെ ബിജെപി കൗണ്‍സിലര്‍മാര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മുട്ടത്തറ വില്ലേജ് ഓഫീസറെ കമലേശ്വരം വാര്‍ഡ് മെമ്പര്‍ ഗിരി ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായാണ് പരാതി ഉയര്‍ന്നത്. കമലേശ്വരം വാര്‍ഡിലെ വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളില്‍ വില്ലേജ് ഓഫീസര്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ തന്നെ കൂട്ടിയില്ല എന്ന് ആരോപിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് വില്ലേജ് ഓഫീസര്‍ പറയുന്നു.


തലസ്ഥാന നഗരിയില്‍ ഉപതെരഞ്ഞെടുപ്പ് വരുമെന്നും തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഭരിക്കുന്നത് ബിജെപിയാണെന്നും കാട്ടി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വന്‍ പ്രരണം ഇപ്പോള്‍ നടക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങളും പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ഒ. രാജഗോപാലിന്റെ വിജയം അതിന് മുന്നോടിയാണെന്നുള്ള പ്രചരണമാണ് ബിജെപ പ്രവര്‍ത്തകര്‍ നടത്തുന്നത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. 100 സീറ്റുകളില്‍ 42 എണ്ണം എല്‍ഡിഎഫ് നേടിയപ്പോള്‍ അതില്‍ എട്ട് കുറച്ച് 34 എണ്ണമാണ് ബിജെപി സ്വന്തമാക്കിയത്. കോണ്‍ഗ്രസിന് വെറും 21 സീറ്റ് നേടാനെ കഴിഞ്ഞുള്ളു. തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപി 30 സീറ്റ് നേടില്ല എന്ന് വി ശിവന്‍കുട്ടിയുടെ പ്രസ്താവനയും തുടര്‍ന്ന് ബിജെപിയിലെ വിവി രാജേഷുമായുള്ള വെല്ലുവിളിയും വാര്‍ത്തയായിരുന്നു.

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒരു പാര്‍ട്ടിക്കും കേവല ഭൂപക്ഷം കിട്ടാത്ത സ്ഥിതി സംജാതമായപ്പോള്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ എല്‍ഡിഎഫിനെ ഭരണസമിതി രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഭരണസമിതി നിലവില്‍ വരികയും കഴക്കൂട്ടം വാര്‍ഡില്‍ നിന്നും മത്സരിച്ച വികെ പ്രശാന്ത് മേയറാകുകയും ചെയ്തു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസം പിന്നിട്ട വേളയില്‍ ഭരണസമതിക്കെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് തലസ്ഥാനത്തെ ബിജെപി നേതൃത്വം.