ഇപ്പോഴത്തെ തൃപ്പൂണിത്തുറ മണ്ഡലം സിപിഐ(എം)ന് വലിയ സ്വാധീനമുള്ള മണ്ഡലമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു

ഡിവൈഎഫ്‌ഐ സംസ്ഥാന എം സ്വരാജാണ് തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

ഇപ്പോഴത്തെ തൃപ്പൂണിത്തുറ മണ്ഡലം സിപിഐ(എം)ന് വലിയ സ്വാധീനമുള്ള മണ്ഡലമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു

ഇപ്പോഴത്തെ തൃപ്പൂണിത്തുറ മണ്ഡലം സിപിഐ(എം)ന് വലിയ സ്വാധീനമുള്ള മണ്ഡലമാണെന്ന് വെളിപ്പെടുത്തി പ്രസ്തുത മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു. താന്‍ ഈ മണ്ഡത്തില്‍ നിന്നും നാല് തവണ ജയിച്ചയാളാണെന്നും എന്നാല്‍ ഇതിന് മുമ്പ് ജയിച്ച മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴത്തെ തൃക്കാക്കരയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തനിക്ക് വിജയം ഉറപ്പാണെന്നും തനിക്കെതിരെ മണ്ഡലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ബാര്‍ മുതലാളിമാരുടെ ഗൂഢാലോചനകളാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ തോല്‍പ്പിക്കാന്‍ എതിരാളികള്‍ മണ്ഡലത്തില്‍ പണമൊഴുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഡിവൈഎഫ്‌ഐ സംസ്ഥാന എം സ്വരാജാണ് തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

Read More >>