നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തെന്ന കുറ്റം ആരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പോരാട്ടം സംഘടന തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും അതിന്റെ ഭാഗമായി പോസ്റ്റര്‍,നോട്ടീസ് പ്രചരണം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തെന്ന കുറ്റം ആരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തെന്ന കുറ്റം ആരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോരാട്ടം പ്രവര്‍ത്തകനായ സിഎ അജിതന്‍, കിഴക്കമ്പലം സ്വദേശി സാബു, ദിലീപ് എന്നിവരെയാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.

സാഹിത്യ അക്കാദമിയില്‍ വെച്ചാണ് അജിതന്റെയും ദിലീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പോരാട്ടം സംഘടന തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും അതിന്റെ ഭാഗമായി പോസ്റ്റര്‍,നോട്ടീസ് പ്രചരണം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

എന്നാല്‍ ദിലീപിന് പോരാട്ടം സംഘടനയുമായി ബന്ധമില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പോരാട്ടം പ്രവര്‍ത്തകനായ അജിതനോടൊപ്പം സംസാരിച്ചിരിക്കവേ സുഹൃത്തായ ദിലീപിനെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.