ജോണി ആന്റണിയുടെ മമ്മൂട്ടി ചിത്രം ഓണത്തിന്

ഓണത്തിന് മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ ; ചിത്രീകരണം കോട്ടയത്ത് പുരോഗമിക്കുന്നു

ജോണി ആന്റണിയുടെ മമ്മൂട്ടി ചിത്രം ഓണത്തിന്

'ഈ പട്ടണത്തില്‍ ഭൂതം','തുറുപ്പ്ഗുലാന്‍' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജോണി ആന്റണി-മമ്മൂട്ടി ടീം വീണ്ടും   ഒരുമിക്കുന്ന ചിത്രമാണ്‌ 'തോപ്പില്‍ ജോപ്പന്‍'. ചിത്രത്തില്‍
'അന്നയും റസൂലും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ആണ്ട്രിയ ജെറമിയയും ദീപ്തി സതിയുമാണ്  ചിത്രത്തിലെ നായികമാര്‍ .നജീം കോയയുടെ തിരകഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി വ്യത്യസ്‌തമായ രണ്ടു ജീവിതകാലഘട്ടങ്ങളെയാണ് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നത്. ചിത്രം ഒരു മുഴുനീള കോമഡി എന്റര്‍ടെയിനര്‍ ആയിരിക്കും എന്നാണ് സംവിധായകന്‍ ജോണി ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

കോട്ടയം ടൌണ്‍, സി എം എസ് കോളേജ് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രം ഓണത്തിന് തീയറ്ററുകളില്‍ എത്തും.