"കടം വാങ്ങാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ല"; യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചു തോമസ്‌ ഐസക്ക്

സംസ്ഥാന ഖജനാവ് കാലിയാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ വാദം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ തള്ളിയിരുന്നു.

"കടം വാങ്ങാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ല"; യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചു തോമസ്‌ ഐസക്ക്

തിരുവനന്തപുരം:സംസ്ഥാനം കടുത്ത പ്രതിസന്ധിനേരിടുകയാണ് എന്നും കടം വാങ്ങാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകില്ലയെന്നും പുതിയ ധനകാര്യ മന്ത്രി തോമസ്‌ ഐസക്ക്.

സംസ്ഥാന ഖജനാവിലുള്ളത് 700 കോടി രൂപ മാത്രമാണ്. ഈ ഒരു സാഹചര്യത്തില്‍ കേരളത്തെ വീണ്ടും ഭദ്രമായ ഒരു സ്തിഥിയിലേക്ക് എത്തിക്കാന്‍ കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും എടുക്കും. അത് വരെ സാധാരണക്കാർക്ക് ശമ്പളം ഉള്‍പ്പെടെ ഒരു അനൂകൂല്യവും മുടക്കില്ലയെന്നും തോമസ്‌ ഐസക്ക് പറഞ്ഞു.

സംസ്ഥാന ഖജനാവ് കാലിയാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ വാദം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ തള്ളിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി എന്താണെന്ന് അധികാരമേറ്റെടുത്തതിനുശേഷം മനസിലാകും. ധവളപത്രം ഇറക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു

Read More >>