തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വലിയ തമാശ: മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍

പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് തമിഴ്‌നാട്ടില്‍ ആദ്യമായല്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നത് ജനങ്ങളുടെ യഥാര്‍ത്ഥ താത്പര്യങ്ങളാവില്ലെന്നും വില്‍സണ്‍ പറഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടിയിലധികം രൂപയാണ് ഒഴുകിയത് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വലിയ തമാശ: മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പണം വ്യാപകമായി ഒഴുകുന്നതിനെതിരെ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി വില്‍സണ്‍. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് വലിയ തമാശയാണെന്നും വില്‍സണ്‍ പരിഹസിച്ചു. ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വില്‍സണിന്റെ പരാമര്‍ശങ്ങള്‍.

പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് തമിഴ്‌നാട്ടില്‍ ആദ്യമായല്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നത് ജനങ്ങളുടെ യഥാര്‍ത്ഥ താത്പര്യങ്ങളാവില്ലെന്നും വില്‍സണ്‍ പറഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടിയിലധികം രൂപയാണ് ഒഴുകിയത് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടതാണ് തമിഴ്‌നാട്ടില്‍ കണ്ടത്. സ്വതന്ത്രവും സത്യസന്ധവുമായ തിരഞ്ഞെടുപ്പല്ല സംസ്ഥാനത്ത് നടക്കുന്നതെന്നും വില്‍സണ്‍ കുറ്റപ്പെടുത്തി.

Read More >>