ആദ്യ ശിരസ്സ്‌ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ലോകം ഒരുങ്ങുന്നു

ശിരസ്സ്‌ മാറ്റിവെക്കല്‍ ശസ്ത്രക്രിയ അസംഭാവ്യം എന്ന് ശാസ്ത്രലോകം പ്രവചിക്കുമ്പോഴും അതിനായുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോകുകയാണ് ഇറ്റലിക്കാരനായ ഡോ.സെര്‍ജിയോ

ആദ്യ ശിരസ്സ്‌ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ലോകം ഒരുങ്ങുന്നു

ശിരസ്സ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ അസംഭവ്യം എന്ന് ശാസ്ത്രലോകം പ്രവചിക്കുമ്പോഴും അതിനായുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോകുകയാണ്  ഇറ്റലിക്കാരനായ ഡോ.സെര്‍ജിയോ. തന്റെ ചിരകാല സ്വപ്നമാണ് സെര്‍ജിയോ ഇതിലൂടെ സാക്ഷാത്കരിക്കുന്നത്.

ഒമ്പത്  വയസുള്ളപ്പോള്‍ കോമിക് ബുക്കുകളോടു തോന്നിയ കമ്പമാണ്  ശിരസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്ന ആശയത്തില്‍ തന്നെ കൊണ്ടുവന്നെത്തിച്ചതെന്ന് സെര്‍ജിയോ പറയുന്നു.സ്പൈഡര്‍ മാന്റെ പീറ്റര്‍ പാര്‍ക്കറില്‍ നിന്ന് മാര്‍വല്‍ എന്ന കോമിക് ബുക്കിലെ ഭാവിയിലെ മരുന്നുകളുടെ പ്രവചനങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു . മാര്‍വല്‍ ടീം അപ്പിന്റെ 51-ആം വാല്യമാണ് എല്ലാം മാറ്റിമറിച്ചത്. സ്പൈഡര്‍മാനോടും അയണ്‍ മാനോടും ഡോ. സ്ട്രെയിഞ്ച് പറയുന്ന ഒരു വാചകം സെര്‍ജിയോയുടെ മനസ്സിനെ പിടിച്ചുലച്ചു.


2015ല്‍ അമേരിക്കന്‍ അക്കാഡമി ഓഫ് ന്യൂറോളജിക്കല്‍ ആന്‍ഡ് ഓര്‍ത്തോപിഡീക് സര്‍ജന്‍സിന്റെ 39-ആം വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം തന്റെ ശസ്ത്രക്രിയയേ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നു. 36 മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയില്‍ ഭാഗമാകേണ്ട   ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍സ്, സൈക്കോളജിസ്റ്റുകള്‍, വെര്‍ച്വല്‍ റിയാലിറ്റി എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരുള്‍പ്പെട്ട 150 അംഗ സംഘത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും  ശസ്ത്രക്രിയക്കു വേണ്ടിവരുന്ന 14 മില്യണ്‍ പൌണ്ടിന്റെ  പണച്ചിലവിനെക്കുറിച്ചും അദ്ദേഹം ആധികാരികമായി വിശദീകരിച്ചിരുന്നു.

രണ്ടു ഭാഗങ്ങളായി നടത്തുന്ന  ശസ്ത്രക്രിയക്ക്  'ഹെവന്‍' എന്നും 'ജെമിനി' എന്നുമാണ്  സെര്‍ജിയോ പേര് നല്‍കിയിരിക്കുന്നത്. 'ഹെവന്‍' എന്ന ഹെഡ് അനസ്റ്റോമോസിസി ശസ്ത്രക്രിയയും  'ജെമിനി' എന്ന സ്പൈനല്‍ കോര്‍ഡ് ചേര്‍ക്കല്‍ ശസ്ത്രക്രിയയും.ശസ്ത്രക്രിയക്ക് വേണ്ട രോഗി സ്വയം സന്നദ്ധത അറിയിച്ചാണ് എത്തിയിരിക്കുന്നത്. റഷ്യക്കാരനായ പ്രോഗ്രാം മാനേജരായ വലേറി സ്പിരിഡോനോവ്  സെര്‍ജിയോയെ  വിശ്വസിക്കുന്നു. കഴുത്തുറയ്ക്കാത്ത വെര്‍ഡിംഗ് ഹോഫ്മാന്‍ രോഗമുള്ള മുപ്പത്തൊന്നുകാരനാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്ന ഈ ശസ്ത്രക്രിയക്ക് വിധേയനാകുന്നത്.