'തന്മാത്ര'യുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

അല്‍ഷിമേഴ്സ് ബാധിതനായ ഒരു വ്യക്തിയുടെ നൊമ്പരപ്പെടുത്തുന്ന ജീവിതകഥ പറഞ്ഞ മോഹന്‍ലാല്‍ ചിത്രം 'തന്മാത്ര' ഹിന്ദിയില്‍ ഒരുങ്ങുന്നു. സംവിധായകന്‍ ബ്ലസി...

dfdaf

അല്‍ഷിമേഴ്സ് ബാധിതനായ ഒരു വ്യക്തിയുടെ നൊമ്പരപ്പെടുത്തുന്ന ജീവിതകഥ പറഞ്ഞ മോഹന്‍ലാല്‍ ചിത്രം 'തന്മാത്ര' ഹിന്ദിയില്‍ ഒരുങ്ങുന്നു. സംവിധായകന്‍ ബ്ലസി തന്നെയാണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്ന വിവരം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. ചിത്രത്തിന്റെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ല.

2005-ല്‍ പുറത്തിറങ്ങിയ തന്മാത്ര ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. മികച്ച നടനും സംവിധായകനും ചിത്രവും ഉള്‍പ്പടെ ആ വര്‍ഷത്തെ 5 സംസ്ഥാന ബഹുമതികളും ചിത്രം നേടിയിരുന്നു. സെക്രട്ടറിയെറ്റ് ഉദ്യോഗസ്ഥനായ രമേശ്‌ അല്ഷിമേഴ്സ് രോഗത്തിന്റെ പിടിയില്‍ അകപ്പെടുന്നതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ കുടുംബ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം.