കളഞ്ഞുകിട്ടിയ 10 പവന്‍ സ്വര്‍ണവും 15000 രൂപയും ഉടമസ്ഥനെ തേടിപ്പിടിച്ച് തിരിച്ചേല്‍പ്പിച്ച് ശുചീകരണത്തൊഴിലാളിയായ തങ്കമ്മ

ആലുവ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തില്‍ നിന്നുമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചെറിയ ബാഗ് തങ്കമ്മക്ക് ലഭിച്ചത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ 10 പവന്‍ സ്വര്‍ണവും 15,000 രൂപയുമായിരുന്നു അതിലുണ്ടായിരുന്നത്.

കളഞ്ഞുകിട്ടിയ 10 പവന്‍ സ്വര്‍ണവും 15000 രൂപയും ഉടമസ്ഥനെ തേടിപ്പിടിച്ച് തിരിച്ചേല്‍പ്പിച്ച് ശുചീകരണത്തൊഴിലാളിയായ തങ്കമ്മ

കളഞ്ഞുകിട്ടിയ 10 പവന്‍ സ്വര്‍ണവും 15000 രൂപയും തങ്കമ്മയെന്ന ശുചീകരണത്തൊഴിലാളിയുടെ മനസ്സ് മാറ്റിയില്ല. ഏതുനിമിഷവും പടികടന്നെത്തുമെന്ന് പ്രതീക്ഷിക്കുന്ന വീടിന്റെ ജപ്തിയും ഭര്‍ത്താവിന്റെ അസുഖവുമൊന്നും തങ്കമ്മയുടെ മനസ്സിലേക്ക് എത്തിയതുമില്ല. സ്വര്‍ണ്ണവും പണവും അതിന്റെ ഉടമസ്ഥനെ കണ്ടുപിടിച്ച് തിരിച്ചേല്‍പ്പിച്ചാണ് തങ്കമ്മ തന്റെ സമൂഹത്തിനോടുള്ള കടപ്പാട് നിറവേറ്റിയത്.

ആലുവ റെയില്‍വേ സ്റ്റേഷനിലെ ശുചീകരണ വിഭാഗം കരാര്‍ തൊഴിലാളി ആലുവ യു.സി കോളജ് സ്വദേശിനിയായ തങ്കമ്മ (65) തിങ്കളാഴ്ച വൈകുന്നേരം കളഞ്ഞുകിട്ടിയ സ്വര്‍ണവും പണവും ഉടമയെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. ആലുവ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തില്‍ നിന്നുമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചെറിയ ബാഗ് തങ്കമ്മക്ക് ലഭിച്ചത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ 10 പവന്‍ സ്വര്‍ണവും 15,000 രൂപയുമായിരുന്നു അതിലുണ്ടായിരുന്നത്.


തങ്കമ്മ ജോലി ചെയ്യുന്ന വിഭാഗത്തിന്റെ ചുമതലയുള്ള റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അരുണ്‍ വിജയനും സ്റ്റേഷന്‍ സൂപ്രണ്ട് ബാലകൃഷ്ണനും അന്ന് അവധിയിലായതിനാല്‍ തങ്കമ്മയ്ക്ക് അന്ന് ബാഗ് ഏല്‍പ്പിക്കാനായില്ല. പിറ്റേന്ന് രാവിലെതന്നെ തങ്കമ്മ സൂപ്രണ്ടിനെ തനിക്കു കിട്ടിയ ബാഗ് ഏല്‍പ്പിച്ചു. സൂപ്രണ്ട് അതില്‍നിന്നു ലഭിച്ച മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുകയും ചെയ്തു.

മൊബൈലില്‍ ബന്ധപ്പെട്ടതിലൂടെ മലപ്പുറം തിരൂര്‍ നിരവത്തൂര്‍ മങ്ങാട്ട് വീട്ടില്‍ ജയപ്രകാശിന്റേതാണ് നഷ്ടപ്പെട്ട സ്വര്‍ണവും പണവുമെന്ന് മനസ്സിലായി. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ചികിത്സക്കുവന്ന ശേഷം മടങ്ങിയപ്പോഴായിരുന്ന ജഗപ്രകാശ് സ്റ്റേഷനില്‍ ബാഗ് മറന്നുവച്ചത്. തുടര്‍ന്ന് വൈകിട്ടോടെ ഇവര്‍ ആലുവയിലെത്തുകയും സൂപ്രണ്ട് ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ തങ്കമ്മയില്‍നിന്ന് ബാഗ് ഏറ്റുവാങ്ങി.

ദാരിദ്ര്യത്തിന്റെ നടുവില്‍ കഴിയുന്ന തങ്കമ്മയുടെ പ്രവൃത്തി ഏവരുടെയും അഭിനന്ദനത്തിന് അര്‍ഹമായി. യു.സി കോളജിനു സമീപം ചെറിയ കൂരയിലാണ് തങ്കമ്മയും ഭര്‍ത്താവും കഴിയുന്നത്. വീട്ടുജോലികള്‍ ചെയ്തിരുന്ന തങ്കമ്മ ആറു മാസം മുമ്പാണ് റെയില്‍വേയില്‍ കരാര്‍ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചത്. നാലു പെണ്‍മക്കളെയും വിവാഹം ചെയ്തയച്ചു. മക്കളുടെ വിവാഹ ആവശ്യത്തിനായി എടുത്ത ബാങ്ക് വായ്പകളെല്ലം തിരിച്ചടയ്ക്കാനാകാതെ വീട് ജപ്തി ഭീഷണിയിലാണ്. ഭര്‍ത്താവ് ഏറെ കാലമായി ജോലിക്കു പോകാനാകാതെ കിടപ്പിലും.

Read More >>