'തനി ഒരുവന്‍' രണ്ടാം ഭാഗം വരുന്നു

ജയം രവിയും അരവിന്ദ് സ്വാമിയും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം 'തനി ഒരുവന്‍' രണ്ടാം ഭാഗം ഒരുങ്ങുന്നു

ജയം രവിയും അരവിന്ദ് സ്വാമിയും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം 'തനി ഒരുവന്‍' രണ്ടാം ഭാഗം ഒരുങ്ങുന്നു. രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വിവരം ചിത്രത്തിന്റെ സംവിധായകനായ മോഹന്‍ രാജ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. നായകനായ ജയം രവിയുടെ 25-ആം ചിത്രമാകും തനി ഒരുവന്‍ 2.

ഒരു ഇടവേളയ്ക്കു ശേഷം അരവിന്ദ് സ്വാമി വെള്ളിത്തിരയിലേക്ക് തിരിച്ചു വരവ് നടത്തിയ ചിത്രമായിരുന്നു തനി ഒരുവന്‍. ചിത്രത്തിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഐ ഐ ഫ എ, ഫിലിംഫെയര്‍ തുടങ്ങിയ പുരസ്ക്കാര വേദികളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം പോയ വര്‍ഷത്തെ ഏറ്റവും വലിയ ബോക്ട് ഓഫീസ് വിജയങ്ങളില്‍ ഒന്നാണ്.

പുതിയ ചിത്രത്തില്‍ ജയം രവിയോടൊപ്പം അരവിന്ദ് സ്വാമിയും പ്രത്യക്ഷപ്പെടുമോ എന്ന്  വ്യകതമായിട്ടില്ല. ചിത്രത്തിന്റെ  തിരക്കഥ പൂര്‍ത്തിയായിവരുന്നുവെന്നും മറ്റു വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടും എന്ന് സംവിധായകന്‍ മോഹന്‍ രാജ മാധ്യമങ്ങളോട് വിശദീകരിച്ചു.