തിരുവനന്തപുരത്തും ആലപ്പുഴയിലും കടല്‍ക്ഷോഭം; 116 വീടുകള്‍ തകര്‍ന്നു

ഇന്നലെ ഉച്ചയോടെ ആരംഭിച്ച കടല്‍ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്നവരെ പുനരധിവസിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇലക്ട്രിക് പോസ്റ്റ് വഴിയിലിട്ട് റോഡ് തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രദേശത്ത് വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

തിരുവനന്തപുരത്തും ആലപ്പുഴയിലും കടല്‍ക്ഷോഭം; 116 വീടുകള്‍ തകര്‍ന്നു

തിരുവനന്തപരുരം: തിരുവനന്തപുരത്തും ആലപ്പുഴയിലും ശക്തമായ കടല്‍ക്ഷോഭം. തിരുവനന്തപുരത്തെ തീരദേശ മേഖലകളായ വലിയ തുറയിലും പൂന്തുറയിലുമുണ്ടായ കടല്‍ ക്ഷോഭത്തില്‍ 116 വീടുകള്‍ തകര്‍ന്നു.

ഇന്നലെ ഉച്ചയോടെ ആരംഭിച്ച കടല്‍ക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്നവരെ പുനരധിവസിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇലക്ട്രിക് പോസ്റ്റ് വഴിയിലിട്ട് റോഡ് തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രദേശത്ത് വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

സംസ്ഥാനത്ത് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തതിനെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്.

ആലപ്പുഴയില്‍ അമ്പലപ്പുഴ, മാരാരിക്കുളം, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, തുറവൂര്‍ എന്നിവിടങ്ങളിലാണ് കടലാക്രമണമുണ്ടായത്. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൃക്കുന്നപ്പുഴയില്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

അടുത്ത രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം, ഇപ്പോള്‍ പെയ്യുന്നത് കാലവര്‍ഷമല്ലെന്നും, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ വിദഗ്ദ്ധര്‍ അറിയിച്ചു.

Story by
Read More >>