തമിഴ്‌നാട്ടില്‍ വോട്ടിംഗ് മന്ദഗതിയില്‍

മഴയും പോളിംഗിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കനത്ത മഴ കാരണം തെക്കന്‍ തമിഴ്‌നാട്ടില്‍ മന്ദഗതിയിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.

തമിഴ്‌നാട്ടില്‍ വോട്ടിംഗ് മന്ദഗതിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പൊതുവില്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. 63.7 ശതമാനം വോട്ടിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

232 നിയോജകമണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 3700 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 5.50 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

മഴയും പോളിംഗിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കനത്ത മഴ കാരണം തെക്കന്‍ തമിഴ്‌നാട്ടില്‍ മന്ദഗതിയിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.