തമിഴ്‌നാട്ടിലെ അരവാക്കുറിച്ചി മണ്ഡലത്തിലെ വോട്ടെടുപ്പ് 23 ന് നടക്കും

നാളത്തെ വോട്ടെടുപ്പ് 23ലേക്കാണു മാറ്റിവെച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ 25നു നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു

തമിഴ്‌നാട്ടിലെ അരവാക്കുറിച്ചി മണ്ഡലത്തിലെ വോട്ടെടുപ്പ് 23 ന് നടക്കും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണം ചെലവഴിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷന്‍ തമിഴ്‌നാട്ടിലെ അരവാക്കുറിച്ചി മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചു. നാളത്തെ വോട്ടെടുപ്പ് 23ലേക്കാണു മാറ്റിവെച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ 25നു നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനത്തിനു മുഖ്യമന്ത്രി ജയലളിതയ്ക്കും ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിക്കും കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്. അണ്ണാ ഡിഎംകെയുടെയും ഡിഎംകെയുടെയും പ്രകടനപത്രികകളില്‍ പെരുമാറ്റച്ചട്ട വ്യവസ്ഥകള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടിസ്. രാജ്യത്തെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ആദ്യമായാണ് അനധികൃത പണമൊഴുക്ക് ചൂണ്ടിക്കാട്ടി വോട്ടെടുപ്പ് മാറ്റിവയ്ക്കുന്നത്.


തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസിന് ഇന്നു വൈകിട്ട് അഞ്ചിനകം കാരണം ബോധിപ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഗ്ദാനങ്ങളുടെ യുക്തിസഹത വ്യക്തമാക്കണമെന്നും ഇവ നടപ്പാക്കാനുള്ള ചെലവ് എങ്ങനെ കണ്ടെത്തുമെന്നും അറിയിക്കണം. മറുപടി നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ ഇരു പാര്‍ട്ടികള്‍ക്കെതിരെയും കൂടുതല്‍ അറിയിപ്പില്ലാതെ തുടര്‍നടപടികളിലേക്കു കടക്കുമെന്നും നോട്ടിസില്‍ പറയുന്നു.

പ്രകടനപത്രികകളിലെ വാഗ്ദാനങ്ങള്‍ സംബന്ധിച്ചു പൊതുജനങ്ങളില്‍നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു നോട്ടിസ് നല്‍കുന്നതെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More >>