ദിലീപിനൊപ്പം തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് ; ചിത്രം കുമ്മാരസംഭവം

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് ദിലീപും സിദ്ധാര്‍ത്ഥും ഒരുമിക്കുന്നത്.

ദിലീപിനൊപ്പം തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് ; ചിത്രം കുമ്മാരസംഭവം

തമിഴിലും തെലുങ്കിലും സ്ഥാനം ഉറപ്പിച്ച സിദ്ധാര്‍ത്ഥ് ഇനി മലയാളത്തിലും എത്തുന്നു. ജനപ്രിയ നടന്‍ ദിലീപിനൊപ്പമാണ് സിദ്ധാര്‍ത്ഥ് മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് ദിലീപും സിദ്ധാര്‍ത്ഥും ഒരുമിക്കുന്നത്. ലീപിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് സിദ്ധാര്‍ത്ഥിന്റേ തെന്ന് മുരളി ഗോപി പറഞ്ഞു. സിദ്ധാര്‍ത്ഥിനെ പോലൊരു നടനെയാണ് ഈ വേഷത്തിനായി അന്വേഷിച്ചിരുന്നത്. അതിനായി സിദ്ധാര്‍ത്ഥിനെ തന്നെ കിട്ടിതില്‍ സന്തോഷമുണ്ടെന്നും മുരളിഗോപി പറഞ്ഞു.


ദിലീപ് നായകനായ ഏഴ് സുന്ദര രാത്രികളുടെ നിര്‍മ്മാതാക്കളിലൊരാളുമായ രതീഷ് അന്പാട്ട് സംവിധായകനാകുന്ന 'കുമ്മാര സംഭവം' എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ത്ഥിന്റെ മലയാളത്തിലേക്കുള്ള ചുവട് വയ്പ്.

മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം മുരളി ഗോപിയും പ്രധാന വേഷങ്ങളവതരിപ്പിക്കും. വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. 94 വയസു വരെയുള്ള കാലഘട്ടത്തെ ദിലീപ് അവതരിപ്പിക്കുന്നുണ്ട് എന്നാണ് സൂചന.