അദ്വാനിക്കും അമിത് ഷായ്ക്കും നന്ദി പറഞ്ഞ് ജയലളിത

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ അമിത് ഷാ ഏറ്റവും കൂടുതല്‍ ആക്രമിച്ചത് ജയലളിതയേയും എഐഎഡിഎംകെയേയും ആയിരുന്നു. ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് ജയലളിതയുടേതെന്ന് അമിത് ഷാ വിമര്‍ശിച്ചിരുന്നു.

അദ്വാനിക്കും അമിത് ഷായ്ക്കും നന്ദി പറഞ്ഞ് ജയലളിത

ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് അഭിനന്ദിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോടും എല്‍.കെ അദ്വാനിയോടും നന്ദി പറഞ്ഞ് ജയലളിത. നന്ദി അറിയച്ച് ജയലളിത അമിത് ഷായ്ക്ക് കത്തെഴുതി. അമിത് ഷായും ആശംസ ഏറെ വിലപ്പെട്ടതാണെന്ന് ജയലളിത കത്തില്‍ പറഞ്ഞു. ഫോണ്‍ വളിച്ചാണ് അദ്വാനി ജയലളിതയെ ഇന്നലെ അഭിനന്ദിച്ചത്.

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ അമിത് ഷാ ഏറ്റവും കൂടുതല്‍ ആക്രമിച്ചത് ജയലളിതയേയും എഐഎഡിഎംകെയേയും ആയിരുന്നു. ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് ജയലളിതയുടേതെന്ന് അമിത് ഷാ വിമര്‍ശിച്ചിരുന്നു.

ഗവര്‍ണര്‍ ക.റോസയ്യയും ജയലളിതയെ അഭിനന്ദനം അറിയിച്ചു. ജയലളിതയുടെ നേതൃത്വത്തിന്‍ കീഴില്‍ തമിഴ്‌നാടിന് എല്ലാ തരത്തിലുമുള്ള വികസനം കൈവരിക്കാന്‍ കഴിയുമെന്നും ഗവര്‍ണര്‍ ആശംസിച്ചു. തമിഴ്‌നാടിനെ ഒന്നാമതെത്തിക്കാന്‍ ഇത്തരം ആശംസകള്‍ പ്രചോദനമാകുമെന്നും ജയലളിത പ്രതികരിച്ചു.

Read More >>