തമിഴ്‌നാട് തിരഞ്ഞെടുപ്പ്: ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ 18 ശതമാനം പോളിംഗ്

അതേസമയം, വോട്ടര്‍മാര്‍ക്കിടയില്‍ പണം വിതരണം ചെയ്തു എന്ന ആരോപണം നിലനില്‍ക്കുന്ന തഞ്ചാവൂര്‍, അരവക്കുറിച്ചി മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് മാറ്റി വെച്ചു. മെയ് 23 ലേക്കാണ് വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുന്നത്.

തമിഴ്‌നാട് തിരഞ്ഞെടുപ്പ്: ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ 18 ശതമാനം  പോളിംഗ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 232 നിയോജകമണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3700 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

5.50 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. പോളിംഗ് ബൂത്തുകളിലായി ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

ഡിഎംകെ നേതാവ് എം കരുണാനിധി, രജനീകാന്ത് എന്നിവരടക്കമുള്ള പ്രമുഖരും വോട്ടിംഗ് രേഖപ്പെടുത്തി.

അതേസമയം, വോട്ടര്‍മാര്‍ക്കിടയില്‍ പണം വിതരണം ചെയ്തു എന്ന ആരോപണം നിലനില്‍ക്കുന്ന തഞ്ചാവൂര്‍, അരവക്കുറിച്ചി മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് മാറ്റി വെച്ചു. മെയ് 23 ലേക്കാണ് വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുന്നത്.

ജയലളിത-ആര്‍.കെ നഗര്‍, കരുണാനിധി-തിരുവാരൂര്‍, എം.കെ. സ്റ്റാലിന്‍-കൊളത്തൂര്‍, വിജയകാന്ത്-ഉളുന്തൂര്‍പേട്ട, അന്‍പുമണി രാംദാസ്-പെണ്ണാഗരം, തിരുമാളവന്‍-കാട്ടുമണ്ണാര്‍കോവില്‍, സീമാന്‍-കടലൂര്‍, എച്ച്. രാജ-ടി. നഗര്‍, യു. വാസുകി-മധുര വെസ്റ്റ്, എച്ച്. വസന്തകുമാര്‍-നാങ്കനേരി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.