സ്ഥാനമൊഴിയുന്നത് പൂര്‍ണ തൃപ്തിയോടെ എന്ന് ടി പി സെന്‍ കുമാര്‍

ജനങ്ങളുമായി ആശയ വിനിമയം നടത്താണ് ഫെയ്‌സ് ബുക്ക് പേജ് ആരംഭിച്ചത്. എന്നാല്‍ അത് പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും ഫെയ്‌സ് ബുക്ക് വഴി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി.കഴിഞ്ഞ 35 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ നീതിയും സത്യവും ന്യായവും മാത്രമാണ് നടപ്പിലാക്കിയത്

സ്ഥാനമൊഴിയുന്നത് പൂര്‍ണ തൃപ്തിയോടെ എന്ന് ടി പി സെന്‍ കുമാര്‍

തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നത് പൂര്‍ണ തൃപ്തിയോടെ ആണെന്ന് ടിപി സെന്‍ കുമാര്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ സെന്‍ കുമാറിന്റെ പ്രതികരണം. പൊലീസ് മേധാവി ആയി സേവനമനുഷ്ഠിച്ച കാലയളവില്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും നിയമം തെറ്റിക്കാന്‍ കീഴ് ജീവനക്കാരോട് ആവശ്യപ്പട്ടിട്ടില്ലെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. തെളിവുകള്‍ നശിപ്പിക്കാനോ നിരപരാധികളെ ശിക്ഷിക്കാനോ ഈ കാലയളവില്‍ ശ്രമിച്ചിട്ടില്ലെന്നും സെന്‍ കുമാര്‍ പറഞ്ഞു.ജനങ്ങളുമായി ആശയ വിനിമയം നടത്താണ് ഫെയ്‌സ് ബുക്ക് പേജ് ആരംഭിച്ചത്. എന്നാല്‍ അത് പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും ഫെയ്‌സ് ബുക്ക് വഴി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി.കഴിഞ്ഞ 35 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ നീതിയും സത്യവും ന്യായവും മാത്രമാണ് നടപ്പിലാക്കിയത്. പദവികള്‍ക്ക് വേണ്ടി ആരോയും പ്രീതിപ്പെടുത്തിയിട്ടില്ലെന്നും സെന്‍ കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഡിജിപി സ്ഥാനത്ത് നിന്ന് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേധാവിയായാണ് സെന്‍ കുമാറിനെ മാറ്റിയത്. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ സ്ഥാനം മാറ്റിയതില്‍ സെന്‍ കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Story by
Read More >>