ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്ന ' നവല്‍ എന്ന ജുവല്‍'

രഞ്ജിലാല്‍ ദാമോദരനാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്ന

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ശ്വേത മേനോന്‍ ആണ്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് നവല്‍ എന്ന ജുവല്‍. രഞ്ജിലാല്‍ ദാമോദരനാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്.

ഹോളിവുഡ് താരം റിം കാദിന്‍, ഓസ്ക്കാര്‍ അവാര്‍ഡ്‌ ജേതാവ് അതുല്‍ ഹുസൈന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഇന്ഡസ് വാലി ഫിലിം ക്രീയേഷന്‍സിന്‍റെ ബാനറില്‍ രഞ്ജിലാലും സിറിയക് മാത്യുവും ചേര്‍ന്നാണ്.

സുധീര്‍ കരമന,മണികണ്ഠന്‍ പട്ടാമ്പി, ചാലി പല തുടങ്ങി മലയാളത്തിലെ നിരവധി പ്രമുഖര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സുപ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ഇറാനിലാണ്.