പത്തനാപുരത്തും കൊല്ലത്ത് മുകേഷിന് എതിരെയും പ്രചരണത്തിന് ഉണ്ടാകില്ലെന്ന് താന്‍ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് സുരേഷ്‌ഗോപി

പത്തനാപുരത്ത് മത്സരിക്കുന്ന മൂന്ന് പേരും തന്റെ സഹപ്രവര്‍ത്തകരാണ്. അവിടെ പ്രചാരണത്തിന് പോകുന്നത് ധാര്‍മ്മിക വിരുദ്ധമാണെന്ന് തോന്നിയത് കൊണ്ട് പോയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

പത്തനാപുരത്തും കൊല്ലത്ത് മുകേഷിന് എതിരെയും പ്രചരണത്തിന് ഉണ്ടാകില്ലെന്ന് താന്‍ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് സുരേഷ്‌ഗോപി

കെ ബി ഗണേഷ് കുമാറിനു വേണ്ടിയുള്ള മോഹന്‍ലാലിന്റെ പ്രചരണം വാര്‍ത്തകളില്‍ നിന്നും ഒഴിയുന്നില്ല. മോഹന്‍ലാലിന്റെ നിലപാടിനെതിരെ സിനിമാ ലോകത്ത് വിവാദം പുകയുമ്പോള്‍ തന്റെ നിലപാടുമായി രാജ്യസഭ എംപി സുരേഷ്‌ഗോപി രംഗത്തെത്തി. ബിജെപി നേതൃത്വം കൊല്ലത്തും പത്തനാപുരത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിന് നിര്‍ബന്ധിച്ചിട്ടും താന്‍ ഒഴിവാകുകയായിരുന്നുവെന്ന് സുരേഷ്‌ഗോപി പറഞ്ഞു.

പത്തനാപുരത്ത് മത്സരിക്കുന്ന മൂന്ന് പേരും തന്റെ സഹപ്രവര്‍ത്തകരാണ്. അവിടെ പ്രചാരണത്തിന് പോകുന്നത് ധാര്‍മ്മിക വിരുദ്ധമാണെന്ന് തോന്നിയത് കൊണ്ട് പോയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. പത്തനാപുരത്ത് മാത്രമല്ല കൊല്ലത്ത് മത്സരിക്കുന്ന മുകേഷിനെതിരെയും പ്രചാരണത്തിന് ഇറങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്‍െ നിലപാട് തന്റെ പാര്‍ട്ടിയെ നേരത്തേ തന്നെ അറിയിച്ചിരുന്നുവെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി. എന്നാല്‍ മോഹന്‍ലാല്‍ പത്തനാപുരത്ത് പ്രചരണത്തിന് പോയത് അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യമായി മാത്രമാണ് കാണുന്നതെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു.