രാജ്യത്തിനു വേണ്ടി മരണംവരിച്ച ധീരജവാന്‍ സുധീഷിന്റെ കുഞ്ഞിന്റെ ചോറൂണില്‍ പങ്കെടുക്കാന്‍ സുരേഷ്‌ഗോപി ഗുരുവായൂരെത്തി

രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനിടയില്‍ സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് മരണം വരിച്ച സുധീഷിന്റെ മകള്‍ ആറു മാസം പ്രായമായ മീനാക്ഷിയുടെ കുഞ്ഞിന്റെ ചോറൂണില്‍ പങ്കെടുക്കാന്‍ സുരേഷ് ഗോപി എംപി ഇന്നലെ ഗുരുവായൂരിലെത്തി

രാജ്യത്തിനു വേണ്ടി മരണംവരിച്ച ധീരജവാന്‍ സുധീഷിന്റെ കുഞ്ഞിന്റെ ചോറൂണില്‍ പങ്കെടുക്കാന്‍ സുരേഷ്‌ഗോപി ഗുരുവായൂരെത്തി

''സുധീഷിന്റെ കുഞ്ഞിന്റെ ചോറൂണിന് ഞാനുണ്ടാകും'' സുധീഷിന്റെ വിധവയേയും കുഞ്ഞിനേയും ആശ്വസിപ്പിക്കാനെത്തിയപ്പോള്‍ സുരേഷ് ഗോപി അന്നു പറഞ്ഞിരുന്നു. ആ വാക്ക് ഇന്നലെ അദ്ദേഹം പാലിക്കുകയും ചെയ്തു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനിടയില്‍ സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് മരണം വരിച്ച സുധീഷിന്റെ മകള്‍ ആറു മാസം പ്രായമായ മീനാക്ഷിയുടെ കുഞ്ഞിന്റെ ചോറൂണില്‍ പങ്കെടുക്കാന്‍ സുരേഷ് ഗോപി എംപി ഇന്നലെ ഗുരുവായൂരിലെത്തി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ പത്തരയോടെ നടന്ന ചടങ്ങില്‍ മീനാക്ഷിയെ സുരേഷ് ഗോപിയുടെ മടിയിലിരുത്തി ബന്ധുക്കള്‍ ചോറൂണ് ചടങ്ങ് നടത്തി. സിയാച്ചിനില്‍ ഫെബ്രുവരി മൂന്നിനുണ്ടായ മഞ്ഞുമലയിടിച്ചിലില്‍ കൊല്ലം മണ്‍റോ തുരുത്ത് കൊച്ചിടുക്കത്ത് സുധീഷ് കൊല്ലപ്പെടുകയായിരുന്നു. ജനിച്ച മകളെ കാണാന്‍ എത്തുമെന്നു പറഞ്ഞ സുധീഷിനെയാണ് അന്ന് മരണം കൂട്ടിക്കൊണ്ട് പോയത്. മീനാക്ഷിക്ക് അന്ന് മൂന്നു മാസം മാത്രമായിരുന്നു പ്രായം.

സുധീഷിന്റെ കുടുംബത്തെ കാണാനെത്തിയപ്പോള്‍ കുട്ടിയുടെ ചോറൂണിന് താന്‍ എത്താമെന്ന് സുരേഷ് ഗോപി വാക്ക് നലകിയിരുന്നു. സുധീഷിന്റെ ഭാര്യ സാലു, അച്ഛന്‍ ബ്രഹ്മദത്തന്‍, അമ്മ പുഷ്പവല്ലി മറ്റു ബന്ധുക്കള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗം കെ. കുഞ്ഞുണ്ണി സുരേഷ് ഗോപിയെ സ്വീകരിച്ചു.

Read More >>