രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം നടത്തുന്നവര്‍ക്കെതിരെ സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണമെന്ന് സുരേഷ്‌ഗോപി

വിചാരണാ നടപടികളിലെ കാലതാമസം ഒഴിവാക്കണമെന്നും കുറ്റക്കാര്‍ 30 ദിവസത്തിനുള്ളില്‍ ശിക്ഷിക്കപ്പെടുന്ന സംവിധാനം കൊണ്ടുവരണമെന്നും സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം നടത്തുന്നവര്‍ക്കെതിരെ സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണമെന്ന് സുരേഷ്‌ഗോപി

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം നടത്തുന്നവര്‍ക്കെതിരെ സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണമെന്ന് നടനും എംപിയുമായ സുരേഷ്‌ഗോപി. പ്രതികള്‍ക്ക് കര്‍ശന ശിക്ഷ നടപ്പാക്കുന്നത് ഇ്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നികൃഷ്ടമായ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കാടത്തം കാണുമ്പോള്‍ സൗദി മോഡല്‍ നടപ്പിലാക്കുന്നതില്‍ തെറ്റു കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി വാദിക്കാന്‍ വരെ അഭിഭാഷകര്‍ തയാറാകുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൂടുതല്‍ ശിക്ഷകളില്ലാത്തതല്ല അത് നടപ്പിലാക്കുന്നതിലെ കാലതാമസമാണ് പ്രശ്നമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിചാരണാ നടപടികളിലെ കാലതാമസം ഒഴിവാക്കണമെന്നും കുറ്റക്കാര്‍ 30 ദിവസത്തിനുള്ളില്‍ ശിക്ഷിക്കപ്പെടുന്ന സംവിധാനം കൊണ്ടുവരണമെന്നും സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു.