പുതുപ്പള്ളി സ്വദേശിനി കുവൈറ്റില്‍ അറസ്റ്റില്‍; മുഖ്യമന്ത്രി മോചിപ്പിക്കാമെന്ന വാക്ക് പാലിച്ചില്ല

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട നടപടികള്‍ സമയത്ത് സ്വീകരിക്കാതിരുന്നത് കൊണ്ടാണ് സുനിതയുടെ മോചനം തടസ്സപ്പെട്ടത് എന്നാണ് ആരോപണം.

പുതുപ്പള്ളി സ്വദേശിനി കുവൈറ്റില്‍ അറസ്റ്റില്‍; മുഖ്യമന്ത്രി മോചിപ്പിക്കാമെന്ന വാക്ക് പാലിച്ചില്ല

പുതുപ്പള്ളി സ്വദേശിനിയായ സുനിത ഷാജിയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. സ്പോണ്‍സര്‍ നല്‍കിയ വ്യാജ പരാതിയെത്തുടര്‍ന്ന് കുവൈറ്റില്‍ കുടുങ്ങിയ സുനിതയെ നാട്ടിലെത്തിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്കിയിരുന്നതാണ്. ഇവരുടെ അമ്മയുടെ അനിയത്തിയായ ലീലയും തടവിലാക്കപ്പെട്ടിരിക്കുകയാണ്. പീഡനത്തെത്തുടര്‍ന്ന് സ്പോണ്‍സറുടെ വീട്ടില്‍ നിന്നും രക്ഷപെട്ട് എംബസിയില്‍ അഭയം തേടിയ സനിത കുറച്ചു നാളായി ഇവരുടെ സംരക്ഷണത്തിലായിരുന്നു.


13233439_1076943209011128_1036855544_nമുന്‍ സ്പോണ്‍സറുടെ ആവശ്യപ്രകാരം സ്റ്റേഷനില്‍ ഹാജരായ സുനിതയെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൂന്നു ദിവസമായി ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. ഇനി എംബസ്സി ഇടപെട്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ പ്രതീക്ഷയ്ക്ക് വകയുള്ളൂ എന്നാണ് സുനിതയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ മഹേഷ് വിജയന്‍ വ്യക്തമാക്കുന്നത്. നാലു വര്‍ഷമായി സുനിത കുവൈറ്റില്‍ കുടുങ്ങിയിരിക്കുകയാണ്.

13245860_1076943212344461_207324851_nകേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട നടപടികള്‍ സമയത്ത് സ്വീകരിക്കാതിരുന്നത് കൊണ്ടാണ് സുനിതയുടെ മോചനം തടസ്സപ്പെട്ടത് എന്നാണ് ആരോപണം. കുവൈറ്റിലെ പൗരന്‍മാരുടെ പീഡനങ്ങള്‍ക്ക് കുടപിടിക്കുന്നത് എംബസി ഉദ്യോഗസ്ഥരാണ് എന്നും ആരോപണം ഉണ്ട്. പണം എത്ര ചെലവായാലും ഫണ്ടില്‍ നിന്നും ചെലവാക്കി സുനിതയെ നാട്ടില്‍ എത്തിക്കുമെന്ന് സുനിതയുടെ മകള്‍ ശ്രീക്കുട്ടിയോട് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ക്രെഡിറ്റ് വടംവലിയാണ് അപകടത്തില്‍പ്പെടുന്ന പ്രവാസികളുടെ മോചനത്തിന് ഇപ്പോള്‍ ഏറ്റവും വലിയ തടസ്സമെന്നാണ് ചിലര്‍ പറയുന്നത്.

Read More >>