തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും: സുധീരന്‍

തെരഞ്ഞെടുപ്പില്‍ മദ്യ നയം തിരിച്ചടിയായില്ലെന്നും വി.എം സുധീരന്‍ പറഞ്ഞു. അത്തരം പ്രചാരണങ്ങള്‍ മദ്യലോബികളുടേതാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി യോഗത്തിന് ശേഷം മാധ്യമങ്ങളോടാണ് വി.എം സുധീരന്‍ ഇക്കാര്യം പറഞ്ഞത്. കെ. ബാബുവിന്റെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല

തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും: സുധീരന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ കുറിച്ച് സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. അടുത്ത മാസം നാല്,അഞ്ച് തീയതികളില്‍ തെരഞ്ഞെടുപ്പ തോല്‍വി വിലയിരുത്താന്‍ യോഗം ചേരും. തെരഞ്ഞെടുപ്പിന് ശേഷം ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും സുധീരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മദ്യ നയം തിരിച്ചടിയായില്ലെന്നും വി.എം സുധീരന്‍ പറഞ്ഞു. അത്തരം പ്രചാരണങ്ങള്‍ മദ്യലോബികളുടേതാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി യോഗത്തിന് ശേഷം മാധ്യമങ്ങളോടാണ് വി.എം സുധീരന്‍ ഇക്കാര്യം പറഞ്ഞത്. കെ. ബാബുവിന്റെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല. പരാജയം പരാജയം തന്നെയാണ്. ഇതിന്റെ കാരണം പരിശോധിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെ അപലപിക്കുന്നു എന്നും സുധീരന്‍ പറഞ്ഞു. അക്രമം നടത്തുന്ന പാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്നും സുധീരന്‍ പറഞ്ഞു.

Story by