ജിഷയുടെ ഘാതകന് വധശിക്ഷ നല്‍കണമെന്ന് വിഎം സുധീരന്‍

കേരളത്തിന്റെ പൊതുസമൂഹവും വധശിക്ഷയ്ക്ക് വിധേയരാക്കണം എന്ന രീതിയിലാണ് പ്രതികരിക്കുന്നത്.

ജിഷയുടെ ഘാതകന് വധശിക്ഷ നല്‍കണമെന്ന് വിഎം സുധീരന്‍പെരുമ്പാവൂരില്‍ അതിക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ത്ഥി ജിഷയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. സമൂഹം ആഗ്രഹിക്കുന്ന രീതിയിലുളള വധശിക്ഷ തന്നെ നല്‍കണമെന്നാണ് തന്റെയും അഭിപ്രായമെന്ന് സുധീരന്‍ പറഞ്ഞു. പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം.

മന്ത്രി എം.കെ മുനീറും കെപിസിസി അധ്യക്ഷനൊപ്പമുണ്ടായിരുന്നു. ഇനി ഇത്തരമൊരു വിഷയം ഉണ്ടാകരുത്. പൊതുസമൂഹം തന്നെ ഇതിന് സമാധാനം പറയേണ്ട അവസ്ഥയാണ്. കേരളത്തിന്റെ പൊതുസമൂഹവും വധശിക്ഷയ്ക്ക് വിധേയരാക്കണം എന്ന രീതിയിലാണ് പ്രതികരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ വധശിക്ഷ കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം- സുധീരന്‍ പറഞ്ഞു.

അതേസമയം അതിദാരുണമായി രീതിയില്‍ ജിഷ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം നമുക്ക് എല്ലാവര്‍ക്കും ഉണ്ടെന്ന് മന്ത്രി എം.കെ മുനീര്‍ പറഞ്ഞു.

Read More >>